കൊല്ലം: കൊല്ലം വാടിയിൽ പൊലിസ് നടത്തിയ മിന്നൽ റെയ്ഡിൽ വൻ കള്ളനോട്ട് നിർമാണ കേന്ദ്രംകണ്ടെത്തി. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമിക്കാനുള്ള സാമഗ്രികളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തത്. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണുന്ന മെഷീനുകൾ എന്നിവയടക്കം രണ്ടരക്കോടി രൂപയുടെ നിർമാണ സാമഗ്രികൾ ഇവിടെ നിന്നും കണ്ടെടുത്തു. റെയ്ഡിൽ 46 പവൻ സ്വർണാഭരണങ്ങളും, 5 ലക്ഷം രൂപയും പൊലിസ് പിടിച്ചെടുത്തു. സ്വർണ വാച്ച് അടക്കമുള്ള വിലകൂടിയ ആഡംബര വാച്ചുകളും പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു.
പൊലിസ് നടത്തിയ മിന്നൽ റെയ്ഡിലൂടെ വൻ തോതിലുള്ള വ്യാജ നോട്ട് നിർമാണ റാക്കറ്റാണ് പുറത്തുവന്നിരിക്കുന്നത്. കേസിൽ പ്രതികൾക്കായുള്ള അന്വേഷണം പൊലിസ് ശക്തമാക്കിയിട്ടുണ്ട്.