x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - All - all

എസ്എംഎ ഫണ്ട് പിരിവ് : ആരോഗ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് വിമർശനം

വെബ്ഡെസ്ക്
Published: November 29, 2026 12:00 AM IST | Updated: November 29, 2026 12:00 AM IST

ലു​​​ലു ഗ്രൂ​​​പ്പ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി തു​​​ക കൈ​​​മാ​​​റു​​​ന്നു

കോ​​ട്ട​​യം: എ​​സ്എം​​എ രോ​​ഗ​​ത്തി​​നു​​ള്ള മ​​രു​​ന്ന് സ​​ർ​​ക്കാ​​രി​​ന്‍റെ കൈ​​വ​​ശ​​മു​​ണ്ട് പി​​ന്നെ എ​​ന്തി​​നാ​​ണ് കാ​​മ്പ​​യി​​ൻ ന​​ട​​ത്തി ഫ​​ണ്ട് പി​​രി​​ക്കു​​ന്ന​​തെ​​ന്ന ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ. ​​മു​​ര​​ളീ​​ധ​​ര​​ന്‍റെ പ്ര​​സ്താ​​വ​​ന തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മെ​ന്നു വി​​മ​​ർ​​ശ​​നം. കോ​​ഴി​​ക്കോ​​ട്ട് എ​​സ്എം​​എ ബാ​​ധി​​ത​​രാ​​യ മൂ​​ന്നു കു​​രു​​ന്നു​​ക​​ളു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ജീ​​ൻ തെ​​റാ​​പ്പി​​ക്കാ​​യി ഫ​​ണ്ട് പി​​രി​​വ് ന​​ട​​ത്തു​​ന്ന​​തി​​നെ​​തി​​രേ​യാ​യി​​രു​​ന്നു മ​​ന്ത്രി​​യു​​ടെ പ​രാ​മ​ർ​ശം.

എ​​സ്എം​​എ ബാ​​ധി​​ത​​രാ​​യ ര​​ണ്ടു വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രെ ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​ൻ കൊ​​ടു​​ക്കു​​ന്ന ജീ​​ൻ തെ​​റാ​​പ്പി മ​​രു​​ന്നും രോ​​ഗം മൂ​​ർച്ഛിക്കാ​​തി​​രി​​ക്കാ​​ൻ ദി​​വ​​സം ക​​ഴി​​ക്കേ​​ണ്ട മ​​രു​​ന്നും ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സം മ​​ന​​സി​​ലാ​​ക്കാ​​തെ​​യാ​​ണ് മ​​ന്ത്രി​​യു​​ടെ പ്ര​​സ്താ​​വ​​ന​​യെ​ന്നാ​ണ് ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​ർ പ​റ‍യു​ന്ന​ത്.

വ​സ്തു​ത ഇ​​ങ്ങ​​നെ

16 മു​​ത​​ൽ 18 കോ​​ടി രൂ​​പ​​യോ​​ളം വി​​ല​​വ​​രു​​ന്ന, ഒ​​റ്റ​​ത്ത​​വ​​ണ മാ​​ത്രം ന​​ൽ​​കു​​ന്ന ജീ​​ൻ തെ​​റാ​​പ്പി മ​​രു​​ന്ന് (Zolgensma) കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ​​യോ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ​​യോ കൈ​​വ​​ശം സ്റ്റോ​​ക്കി​​ല്ല. എ​​ന്നാ​​ൽ, എ​​സ്എം​​എ (Spinal Muscular Atrophy) രോ​​ഗി​​ക​​ൾ​​ക്കു കേ​​ര​​ള സ​​ർ​​ക്കാ​​ർ സൗ​​ജ​​ന്യ​​മ​​രു​​ന്ന് ന​​ൽ​​കു​​ന്നു​​ണ്ട്. അ​​ത് കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ KARE (Kerala United Against Rare Diseases) പ​​ദ്ധ​​തി​​യി​​ലൂ​​ടെ അ​​ർ​​ഹ​​രാ​​യ കു​​ട്ടി​​ക​​ൾ​​ക്ക് (25 വ​​യ​​സു​​വ​​രെ​​യു​​ള്ള​​വ​​ർ​​ക്ക്) സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കു​​ന്ന റി​​സ്ഡി​​പ്ലാം (Risdiplam) എ​​ന്ന മ​​രു​​ന്നാ​​ണ്. ഇ​​ത് ഒ​​റ്റ​​ത്ത​​വ​​ണ ന​​ൽ​​കു​​ന്ന ജീ​​ൻ തെ​​റാ​​പ്പി അ​​ല്ല, മ​​റി​​ച്ച് രോ​​ഗം മൂ​​ർ​​ച്ഛി​​ക്കു​​ന്ന​​തു ത​​ട​​യാ​​ൻ ദി​​വ​​സ​​വും ക​​ഴി​​ക്കേ​​ണ്ട മ​​രു​​ന്നാ​​ണ്.

ജീ​​ൻ തെ​​റാ​​പ്പി (Zolgensma) ല​​ഭ്യ​​മാ​​കു​​ന്ന വി​​ധം: ര​​ണ്ടു വ​​യ​​സി​​ന് താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന ജീ​​ൻ തെ​​റാ​​പ്പി മ​​രു​​ന്നാ​​യ സോ​​ൾ​​ജെ​​ൻ​​സ്മ (Zolgensma) ഇ​​ന്ത്യ​​യി​​ൽ സാ​​ധാ​​ര​​ണ വി​​പ​​ണി​​യി​​ലോ സ​​ർ​​ക്കാ​​ർ ആ​​ശു​​പ​​ത്രി​​ക​​ളി​​ലോ സ്റ്റോ​​ക്ക് ചെ​​യ്യാ​​റി​​ല്ല. മ​​രു​​ന്ന് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ നൊ​​വാ​​ർ​​ട്ടി​​സി​​ന്‍റെ (Novartis) ഗ്ലോ​​ബ​​ൽ മാ​​നേ​​ജ്ഡ് ആ​​ക്സ​​സ് പ്രോ​​ഗ്രാം (GMAP) വ​​ഴി ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ​​യോ അ​​ല്ലെ​​ങ്കി​​ൽ ക്രൗ​​ഡ് ഫ​​ണ്ടിം​​ഗി​​ലൂ​​ടെ (Crowdfunding) പ​​ണം സ​​മാ​​ഹ​​രി​​ച്ച് വി​​ദേ​​ശ​​ത്തു​​നി​​ന്ന് ഇ​​റ​​ക്കു​​മ​​തി ചെ​​യ്തോ ആ​​ണ് നി​​ല​​വി​​ൽ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്.

ജീ​​ൻ തെ​​റാ​​പ്പി മ​​രു​​ന്ന് സ​​ർ​​ക്കാ​​ർ നേ​​രി​​ട്ട് സം​​ഭ​​രി​​ച്ചു വി​​ത​​ര​​ണം ചെ​​യ്യു​​ന്നി​​ല്ല; പ​​ക​​രം രോ​​ഗ​​നി​​യ​​ന്ത്ര​​ണ​​ത്തി​​നു​​ള്ള റി​​സ്ഡി​​പ്ലാം മ​​രു​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. ഈ ​​വ്യ​​ത്യാ​​സം മ​​ന​​സി​​ലാ​​ക്കാ​​തെ​​യാ​​ണ് കോ​​ഴി​​ക്കോ​​ട്ട് മൂ​​ന്നു കു​​രു​​ന്നു​​ക​​ൾ​​ക്കു വേ​​ണ്ടി​​യു​​ള്ള ഫ​​ണ്ട് സ്വ​​രൂ​​പ​​ണ​​ത്തെ മ​​ന്ത്രി എ​​തി​​ർ​​ത്ത​​തെ​​ന്നാ​ണ് വി​മ​ർ​ശ​നം.

കോ​​ഴി​​ക്കോ​​ട് മു​​ക്കം ക​​ല്ലു​​രു​​ട്ടി​​യി​​ലെ എ​​സ്എം​​എ ബാ​​ധി​​ത​​രാ​​യ മൂ​​ന്ന് കു​​രു​​ന്നു​​ക​​ളു​​ടെ (എ​​ഥ​​ൻ, ഒ​​ലി​​വ​​ർ, ഡേ​​വി​​ഡ്) ജീ​​ൻ തെ​​റാ​​പ്പി ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​കെ 50 കോ​​ടി രൂ​​പ​​യാ​​ണ് ആ​​വ​​ശ്യ​​മാ​​യി​​ട്ടു​​ള്ള​​ത്. ഏ​​ക​​ദേ​​ശം 35 കോ​​ടി രൂ​​പ​​യോ​​ളം ഇ​​തി​​നോ​​ട​​കം സ​​മാ​​ഹ​​രി​​ച്ചി​​ട്ടു​​ണ്ട്. ബാ​​ക്കി തു​​ക​​യ്ക്കു​​ള്ള ശ്ര​​മം തു​​ട​​രു​​ക​​യാ​​ണ്.

K-Rail Survey

എ​സ്എം​എ രോ​ഗി​ക​ൾ​ക്കു പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി
മ​രു​ന്നു​ന​ൽ​കും: മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​സ്എം​​​എ രോ​​​ഗി​​​ക​​​ൾ​​​ക്കു പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ സൗ​​​ജ​​​ന്യ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മ​​​രു​​​ന്നു​​​ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഏ​​​താ​​​ണ്ടു ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ 12 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് സൗ​​​ജ​​​ന്യ മ​​​രു​​​ന്നു ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്.

ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ കൊ​​​ള്ള​​​യും സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ അ​​​മി​​​ത നി​​​ര​​​ക്ക് ഈ​​​ടാ​​​ക്ക​​​ലും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ ബി​​​ൽ നി​​യ​​മ​​സ​​ഭ​​യു​​ടെ അ​​​ടു​​​ത്ത ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

എം.​​​എ.​ യൂ​​​സ​​​ഫ​​​ലി ര​​​ണ്ട് കോ​​​ടി ന​​​ല്‍​കി

മു​​​ക്കം: എ​​​സ്എം​​​എ രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ മൂ​​​ന്ന് കു​​​രു​​​ന്നു​​​ക​​​ളു​​​ടെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ​​​ലി. ര​​​ണ്ട് കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യം ന​​ല്കി.

സ​​​ഹാ​​​യ​​​ത്തു​​​ക​​​യു​​​ടെ ചെ​​​ക്ക് ലു​​​ലു ഗ്രൂ​​​പ്പ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി കൈ​​​മാ​​​റി. എം.​​​എ. യൂ​​​സ​​​ഫ​​​ലി​​​ക്കു​​​വേ​​​ണ്ടി ലു​​​ലു ഗ്രൂ​​​പ്പ് ഇ​​​ന്ത്യ മീ​​​ഡി​​​യ ഹെ​​​ഡ് എ​​​ൻ.​​​ബി. സ്വ​​​രാ​​​ജും കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഷെ​​​രീ​​​ഫ് മാ​​​ട്ടി​​​ലും ചേ​​​ർ​​​ന്നാ​​​ണ് ഉ​​​ച്ച​​​യോ​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി ചെ​​​ക്ക് കൈ​​​മാ​​​റി​​​യ​​​ത്.

 

Tags : SMA Fund Collection Criticism Health Minister Misunderstanding Stemmed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up