x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​മാ​ർ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ചേ​ർ​ന്നു ;"വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലെ ഉദ്യോഗസ്ഥ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണം'

വെബ്ഡസ്ക്
Published: November 29, 2026 08:12 AM IST | Updated: November 29, 2026 08:12 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ .


ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ സ​ർ​വീ​സ് റോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലും അ​പ​ക​ട​സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് പി.​പി. സു​നീ​ർ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​ടി, എ​ട​രി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ലെ പ്രോ​ജ​ക‌്ടി​ൽ സ​ർ​വീ​സ് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പു​തു​താ​യി അ​നു​മ​തി ല​ഭി​ച്ച ശേ​ഷ​മേ ഇ​വ നി​ർ​മി​ക്കാ​നാ​കൂ എ​ന്നും എ​ൻ​എ​ച്ച്എ​ഐ പ്ര​തി​നി​ധി അ​റി​യി​ച്ചു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ള​ല്ല അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും സോ​യി​ൽ നെ​യ്‌​ലി​ംഗ് പ്ര​വൃ​ത്തി​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കി​ഫ്ബി പ്ര​വൃ​ത്തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ടു​ത്ത യോ​ഗ​ത്തി​ന് മു​ൻ​പ് ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫി​സ​ർ​ക്ക് ന​ൽ​കാ​നും കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭി​ച്ചി​ട്ടും വെ​ള്ള​മെ​ത്താ​തെ ബി​ൽ മാ​ത്രം വ​രു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​ന​മാ​യി.


മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എം​ആ​ർ​ഐ യൂ​ണി​റ്റി​ന് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കാ​ൻ വൈ​കു​ന്ന വി​ഷ​യം എം. ​റ​ഹ്മ​ത്തു​ല്ല എം​എ​ൽ​എ ഉ​ന്ന​യി​ച്ചു. അ​ഡീ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റാ​യി 43.12 ല​ക്ഷം രൂ​പ​യും കു​ടി​ശി​ക​യാ​യി 25 ല​ക്ഷം രൂ​പ​യും അ​ട​ച്ചി​ട്ടും പു​തി​യ കു​ടി​ശി​ക ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. മ​ഞ്ചേ​രി​യി​ൽ നാ​ർ​ക്കോ​ട്ടി​ക് കോ​ട​തി അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ബി​ൽ​ഡി​ംഗ്സ് വി​ഭാ​ഗം ന​ൽ​കേ​ണ്ട റി​പ്പോ​ർ​ട്ട് വൈ​കി​യ​തും എം​എ​ൽ​എ ഉ​ന്ന​യി​ച്ചു. 2025-26 ബ​ജ​റ്റി​ൽ മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ട് ന​ഷ്‌ട​മാ​കാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

തീ​ര​ദേ​ശ പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ളി​ച്ചു​മാ​റ്റി​യ അ​ഞ്ച് വീ​ടു​ക​ളി​ൽ നാ​ല് വീ​ടു​ക​ളു​ടെ രേ​ഖ​ക​ളാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​തെ​ന്നും അ​ഞ്ചാ​മ​ത്തെ വീ​ടി​​ന്‍റെ കാ​ര്യ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും പി.​കെ. ന​വാ​സ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. താ​നൂ​ർ സി​എ​ച്ച്സി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യാ​ലി​സി​സ് സെ​​ന്‍ററി​ന്‍റെ തു​ട​ർ​ന​ട​ത്തി​പ്പി​ന് പ്രാ​യോ​ഗി​ക പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും രോ​ഗി​ക​ളി​ൽനി​ന്ന് ഭാ​ര​മേ​റി​യ ചെ​ല​വു​ക​ൾ ഈ​ടാ​ക്ക​രു​തെ​ന്നും എം​എ​ൽ​എ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റോ​ട് നി​ർ​ദേ​ശി​ച്ചു.

സി​എ​ച്ച്സി​യി​ലെ ലേ​ബ​ർ റൂം, ​ഫീ​മെ​യി​ൽ വാ​ർ​ഡ് പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കാ​നും അ​ഞ്ചു​ടി കു​ടു​ങ്ങ​ൽ പാ​ലം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ൽ തു​ക കെ​ട്ടി​വ​ച്ച് വേ​ഗ​ത്തി​ലാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. താ​നൂ​ർ ഗ​വ​ണ്‍​മെ​​ന്‍റ് കോ​ള​ജ് റോ​ഡ് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാം​പ​സി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം പു​ന: സ്ഥാ​പി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ളും എം​എ​ൽ​എ ഉ​ന്ന​യി​ച്ചു. ഉ​ണ്ണി​യാ​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് ത​ട​സ​മാ​യ ഭൂ​ഗ​ർ​ഭ കേ​ബി​ൾ മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ത്ത കെ​എ​സ്ഇ​ബി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു.


ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റോ​ഡ് ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ, കോ​ഹി​നൂ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ, റ​ൺ​വേ ക്രോ​സ് റോ​ഡ് അ​ലൈ​ൻ​മെ​​ന്‍റ്, ഡ്രെ​യി​നേ​ജ് നി​ർ​മാ​ണ എ​സ്റ്റി​മേ​റ്റ് എ​ന്നി​വ വേ​ഗ​ത്തി​ലാ​ക്കാ​ൻ ടി.​വി. ഇ​ബ്രാ​ഹിം എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി പൊ​ളി​ക്കു​ന്ന റോ​ഡു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ എ​ൽ​എ​സ്ജി​ഡി സ​ർ​ക്കു​ല​ർ പ്ര​കാ​രം കൃ​ത്യ​മാ​യ ഏ​കോ​പ​നം ഉ​റ​പ്പാ​ക്ക​ണം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഭാ​ഗ​ത്ത് ഫ​യ​ർ സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ൽ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും പോ​ർ​ട്ട​ബി​ൾ എ​ബി​സി സം​വി​ധാ​നം ഒ​രു​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഷി​ഗ​ല്ല കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ളം യോ​ഗം വി​ല​യി​രു​ത്തി.ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.


ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​ഡീ​ഷ​ന​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പി.​ഒ. സാ​ദി​ഖി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം. രാ​ജ്യ​സ​ഭാ എം​പി പി.​പി. സു​നീ​ർ, എം​എ​ൽ​എ​മാ​രാ​യ എം. ​റ​ഹ്മ​ത്തു​ല്ല, പി.​കെ. ന​വാ​സ്, ടി.​വി. ഇ​ബ്രാ​ഹിം ,പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ളക്‌ട​ർ സാ​ക്ഷി മോ​ഹ​ൻ, ജി​ല്ലാ ഡെ​പ്യൂ​ട്ടി പ്ലാ​നി​ംഗ് ഓ​ഫി​സ​ർ എ​ൻ.​കെ. മു​ഹ​മ്മ​ദ് അ​ൻ​സ​ൽ ബാ​ബു, മ​ന്ത്രി​മാ​ർ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മാ​തൃ​കാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ദ​രം

മ​ല​പ്പു​റം: മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അം​ഗീ​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ദ​രം. താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ർ, മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​അ​ബ്ദു​ൽ ഷു​ക്കൂ​ർ, എം. ​രാ​കേ​ഷ് മോ​ഹ​ൻ , പി. ​ശാ​ന്തി , മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​ന​ജീ​ബ് , പി.​കെ. നു​സ്ര​ത്ത്, ടി.​എ​സ്. ശ്രീ​ഷ, ടി.​വി. പ്ര​സാ​ദ്, എം.​കെ. ക​ബീ​ർ, കെ. ​ദേ​വ​ദാ​സ്, വി. ​ശ്രീ​ജ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽി ദ​രി​ച്ച​ത്.

ശു​ചി​ത്വ മി​ഷ​ൻ, എ​ൽ​എ​സ്ജി​ഡി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ശു​ചി​ത്വ-​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​രി​പാ​ടി​ക​ളു​ടെ ലോ​ഗോ യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Tags : District Development Committee nattu vishesham local news MLAs held a District Development Committee

Recent News

Corehub Up