പ്രതീകാത്മക ചിത്രം
മഞ്ചേരി: എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ ജീവന് സംരക്ഷിക്കുന്നതിനായി നാട്ടുകാര്‍ക്കൊപ്പം കൈത്താങ്ങായി ബസുടമകളും തൊഴിലാളികളും. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകൾ നാളെ കാരുണ്യ യാത്ര നടത്തും.
യാത്രയിലൂടെ ലഭിക്കുന്ന വരുമാനവും തൊഴിലാളികളുടെ വേതനവും പൂര്‍ണമായി ചികിത്സാ നിധിയിലേക്ക് നല്‍കും. ഇതുവരെ 80 ലധികം ബസുകള്‍ കാരുണ്യ യാത്രയ്ക്ക് സന്നദ്ധത അറിയിച്ചതായും കൂടുതല്‍ ബസുകള്‍ മുന്നോട്ടുവരുമെന്നും സംഘാടകനായ നിയാസ് ചാലിയാര്‍ പറഞ്ഞു.
Tags : Journey of Compassion nattu vishesham local news Private Buses for Little Ones