x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് തൊ​ഴി​ലാ​ളി​യെ അ​ടി​ച്ചു​കൊ​ന്ന കേ​സ്: അ​ഞ്ച് പ്ര​തി​ക​ള്‍​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വ്

വെബ്ഡസ്ക്
Published: November 29, 2026 08:05 AM IST | Updated: November 29, 2026 08:05 AM IST

കൊല്ലപ്പെട്ട മു​ഹ​മ്മ​ദ് ഉ​വൈ​സ്, പ്രതികളായ അ​ലി അ​ക്ബ​ര്‍, മ​നോ​ജ്, ഫി​റോ​സ്, മി​ഖ്ദാ​ദ്, ജ​സീ​ര്‍.

​മഞ്ചേ​രി: ബ​സ് സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെത്തു​ട​ര്‍​ന്ന് ബ​സ് തൊ​ഴി​ലാ​ളി​യെ സൈ​ക്കി​ളി​ന്‍റെ ഫ്രീ ​വീ​ല്‍ കൊ​ണ്ട് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ഞ്ച് പ്ര​തി​ക​ള്‍​ക്കും മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി (മൂ​ന്ന്) ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ര ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

മ​ഞ്ചേ​രി-കാ​ളി​കാ​വ് റൂ​ട്ടി​ലോ​ടു​ന്ന കി​ംഗ്‌​സ് ബ​സി​ലെ ജീ​വ​ന​ക്കാ​രാ​യ വാ​ണി​യ​മ്പ​ലം ഏ​മ​ങ്ങാ​ട് ന​ടു​ത്തൊ​ടി​ക അ​ലി അ​ക്ബ​ര്‍ (46), തു​വ്വൂ​ര്‍ പാ​ല​ക്ക​ല്‍​വെ​ട്ട അ​ത്താ​ണി​ക്ക​ല്‍ അ​യി​ലാ​ശേ​രി പൊ​റ്റെ​ങ്ങോ​ട​ന്‍ മ​നോ​ജ് (36), മേ​ലാ​റ്റൂ​ര്‍ നീ​ലാ​ഞ്ചേ​രി പ​കി​ടീ​രി ഫി​റോ​സ് (41), തു​വ്വൂ​ര്‍ പാ​ല​ക്ക​ല്‍​വെ​ട്ട കാ​ഞ്ഞി​ര​ക്കു​ന്ന​ന്‍ മി​ഖ്ദാ​ദ് (33), മേ​ലാ​റ്റൂ​ര്‍ - മ​ഞ്ചേ​രി - കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന കി​ംഗ്‌​സ് ബ​സ് ഡ്രൈ​വ​ര്‍ എ​ള​ങ്കൂ​ര്‍ മ​ഞ്ഞ​പ്പ​റ്റ ചേ​ല​മ​ഠ​ത്തി​ല്‍ ജ​സീ​ര്‍ (39) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജ് എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്.

പീ​പ്പി​ള്‍​സ് ബ​സ് ഉ​ട​മ വ​ള്ളു​വ​മ്പ്രം പു​ല്ലാ​നൂ​ര്‍ കോ​ലോ​ത്ത് വീ​ട്ടി​ല്‍ ഹം​സ​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഉ​വൈ​സ് (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2016 ഏ​പ്രി​ല്‍ 13ന് ​മ​ഞ്ചേ​രി സീ​തി​ഹാ​ജി ബ​സ് ടെ​ര്‍​മി​ന​ല്‍ പ​രി​സ​ര​ത്താ​യി​രു​ന്നു സം​ഭ​വം. ബ​സ് സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​ന്‍റെ വി​രോ​ധ​ത്തി​ല്‍ പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് മു​ഹ​മ്മ​ദ് ഉ​വൈ​സി​നെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ക്കു​ക​യും ഒ​ന്നാം പ്ര​തി ഫ്രീ ​വീ​ല്‍ കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​വൈ​സി​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. മ​ഞ്ചേ​രി കോ​-ഓ​പ​റേ​റ്റീ​വ് കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഉ​വൈ​സ്.

മ​ഞ്ചേ​രി പൊ​ലി​സ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന സ​ണ്ണി ചാ​ക്കോ, എ​സ്ഐ​യാ​യി​രു​ന്ന എ​സ്.​ബി. കൈ​ലാ​സ് നാ​ഥ് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ.​ടി. ഗം​ഗാ​ധ​ര​ന്‍, അ​ഡ്വ. പി.​ഇ. രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ 36 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 29 രേ​ഖ​ക​ളും ര​ണ്ട് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വിം​ഗി​ലെ എ​സ്ഐ പി. ​ഷാ​ജി​മോ​ന്‍, എ​സ്പി​ഒ ശ്രീ​ശോ​ഭ് എ​ന്നി​വ​ര്‍ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.


പ്ര​തി​ക​ള്‍ പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ആ​റു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും പി​ഴ​ത്തു​ക കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദ് ഉ​വൈ​സി​ന്‍റെ മാ​താ​വി​ന് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​തി​ക​ളെ ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Tags : bus worker to death nattu vishesham local news Case of beating bus worker death

Recent News

Corehub Up