നിലമ്പൂർ: പുതുതായി നിർമാണം പൂർത്തിയാക്കിയ ആര്യാടൻ മുഹമ്മദ് സ്മാരക സഹകരണ ഭവന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ആര്യാടൻ മുഹമ്മദിന്റെ പേരിൽ കേരളത്തിൽ ആദ്യമായാണ് ഒരു സർക്കാർ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖല വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇതിന് പരിഹാരം കാണാൻ സർക്കാർ ഗൗരവമായ ഇടപെടലാണ് നടത്തുന്നത്. പൊതുപ്രവർത്തകരുടെ വിശ്വാസ്യതയുടെ ലേബലിലാണ് സഹകരണ പ്രസ്ഥാനം കേരളത്തിലുണ്ടായത്.
അതിനാൽ വിശ്വാസ്യതയുള്ള ആളുകളെ മാത്രമേ രാഷ്ട്രീയക്കാർ സഹകരണ രംഗത്തേക്ക് വിടാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ദേശസാൽകൃത ബാങ്കുകളുടേതിന് തുല്യമായ നിക്ഷേപ ഗാരന്റി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ആര്യാടൻ മുഹമ്മദ് മെമ്മോറിയൽ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി എ.പി. അനിൽകുമാറും അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. ബഷീറും നിർവഹിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എംപി മുഖ്യാതിഥിയായി.
സർക്കിൾ സഹകരണ യൂണിയൻ ഓഫിസ് വി.എസ്. ജോയ് എംഎൽഎയും റിസ്ക് ഫണ്ട് വിതരണോദ്ഘാടനം ടി.പി. അഷ്റഫ് അലി എംഎൽഎയും അസിസ്റ്റന്റ്് ഡയറക്ടറുടെ ഓഫിസ് ഉദ്ഘാടനം സഹകരണ സംഘം റജിസ്ട്രാർ അനു എസ്. നായരും നിർവഹിച്ചു. ജനപ്രതിനിധികളും സഹകരണ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
Tags : Aryadan Muhammed Memorial nattu vishesham local news Chief Minister dedicated the Aryadan Muhammed