x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രോ​ട്ടു​പാ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യം കാ​മ​റ​യി​ൽ പ​തി​ഞ്ഞു

വെബ്ഡസ്ക്
Published: November 29, 2026 07:58 AM IST | Updated: November 29, 2026 07:58 AM IST

കൂ​രോ​ട്ടു​പാ​റ​യി​ൽ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ പു​ലി​യു​ടെ ദൃ​ശ്യം. പു​ലി​യെ ക​ണ്ടസ്ഥ​ല​ത്ത് വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ക്കു​ന്നു.

കോ​ട​ഞ്ചേ​രി: കൂ​രോ​ട്ടു​പാ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു.റി​ഗ്മി കേ​ഴാ​പ്ലാ​ക്ക​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​ത്.ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പു​ലി വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ​ത്.

വീ​ടി​ന്‍റെ മു​റ്റ​ത്തെ ന​ട​പ്പാ​ത​യി​ലൂ​ടെ പു​ലി പ​തു​ക്കെ ന​ട​ന്നു വ​രു​ന്ന​തും, പി​ന്നീ​ട് ചെ​ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ക​യ​റി മ​റ​യു​ന്ന​തും കാ​ണാം.കു​റ​ച്ചു നേ​രം മു​റ്റ​ത്ത് നി​ന്ന ശേ​ഷ​മാ​ണ് പു​ലി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് പോ​യ​ത്. ഈ ​സ​മ​യം വീ​ട്ടി​ൽ പ്രാ​യ​മാ​യ അ​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യെ ക​ണ്ട​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പ് പ്ര​ദേ​ശ​ത്ത് വ​ള​ർ​ത്തു​നാ​യ​യെ പു​ലി പി​ടി​ച്ചി​രു​ന്നു. സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു.

ആ​ന​ക്കാം​പൊ​യി​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ ആ​ർ​എ​ഫ്ഒ പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ക്കം​പൊ​യി​ൽ സ്റ്റേ​ഷ​ൻ സ്റ്റാ​ഫും, കോ​ഴി​ക്കോ​ട് ആ​ർ​ആ​ർ​ടി​യും ചേ​ർ​ന്നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്.
എ​സ്എ​ഫ്ഒ ജി​ഗേ​ഷ് കു​മാ​ർ, ബി​എ​ഫ്ഒ ശി​വ​കു​മാ​ർ, എം.​എം. അ​രു​ൺ, അ​ബി​ൻ, രാ​ജ്, ക​രീം, ശ്രീ​കാ​ന്ത്, ഷ​ബീ​ർ, ക​ബീ​ർ, മോ​ഹ​ന​ൻ, ബി​ജു, രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Leopard captured nattu vishesham local news camera at Koorottupara

Recent News

Corehub Up