x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദി​ക​ന്‍റെ വാ​ഴ​ത്തോ​പ്പി​ൽ നൂ​റു​മേ​നി വി​ള​വ്

വെബ്ഡെസ്ക്
Published: November 9, 2026 06:07 AM IST | Updated: November 9, 2026 06:07 AM IST

വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ള​വ​ർ ഫെ​റോ​ന വി​കാ​രി ഫാ.​ ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ള​ത്തി​ന്‍റെ വാ​ഴ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന

വെ​ള്ള​രി​ക്കു​ണ്ട്: കൃ​ഷി​ഭ​വ​നി​ൽ​നി​ന്നു കി​ട്ടി​യ 30 വാ​ഴ​വി​ത്തു​ക​ൾ മൂ​ന്ന് സെ​ന്‍റ് മ​ണ്ണി​ൽ ന​ട്ടു പ​രി​പാ​ലി​ച്ച​പ്പോ​ൾ വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ള​വ​ർ ഫെ​റോ​ന വി​കാ​രി ഫാ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ള​ത്തി​ന് ല​ഭി​ച്ച​ത് സ​മൃ​ദ്ധ​മാ​യ വി​ള​വ്. പ​ള്ളി​മു​റ്റ​ത്ത് പ​ച്ച​പ്പു​വി​രി​ച്ച ഈ 30 ​നേ​ന്ത്ര​വാ​ഴ​ക​ൾ കു​ളി​ർ​മ​യേ​കു​ന്ന കാ​ഴ്ച​യാ​ണ്.

ബ​ളാ​ൽ കൃ​ഷി ഭ​വ​നി​ൽ നി​ന്നാ​ണ് വാ​ഴ​വി​ത്തു​ക​ൾ ല​ഭി​ച്ച​ത്. പ​ള്ളി​മു​റ്റ​ത്തെ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്ത് തി​ക​ച്ചും ജൈ​വ​രീ​തി​യി​ൽ പ​രി​പാ​ലി​ച്ച വാ​ഴ​ക​ളെ​ല്ലാം ഒ​രേ പാ​ക​ത്തി​ൽ, ഒ​ന്നൊ​ഴി​യാ​തെ കു​ല​ച്ചു. ഓ​രോ കു​ല​യ്ക്കും ഏ​ക​ദേ​ശം 30 കി​ലോ​യോ​ളം തൂ​ക്ക​മു​ണ്ട്.

വി​ള​വെ​ടു​പ്പ് ഉ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ നി​ഖി​ൽ നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​വി. ശ്രീ​ധ​ര​ൻ, പി. ​വി. ജി​ത, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. ര​ജി​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ള​വെ​ടു​പ്പി​നു ശേ​ഷം ന​ട​ന്ന വാ​ശി​യേ​റി​യ ലേ​ലം​വി​ളി​യി​ൽ 1100 രൂ​പ ന​ൽ​കി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ർ. ര​ജി​ത് ആ​ദ്യ​ത്തെ വാ​ഴ​ക്കു​ല സ്വ​ന്ത​മാ​ക്കി.

Tags : A Bumper Harvest in the Banana Plantation Nattuvishesham DistrictNews

Recent News

Corehub Up