മൂവാറ്റുപുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സ്കിൽ ഫെസ്റ്റിൽ നിന്ന്.
മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഇന്ന് മൂവാറ്റുപുഴയില്‍ ആരംഭിക്കും. നിര്‍മല എച്ച്എസ്എസില്‍ രാവിലെ 10.30ന് നക്കുന്ന ചടങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിക്കും. മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തും.
ഐടി, ഗണിത ശാസ്ത്ര മേളകള്‍ മുവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. സോഷ്യല്‍ സയന്‍സ് എസ്എന്‍ഡിപി എച്ച്എസ്എസിലും സയന്‍സ് നിര്‍മല എച്ച്എസ്എസിലും പ്രവൃത്തി പരിചയ മേള തര്‍ബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസിലും വൊക്കേഷണല്‍ എക്സ്പോ ഗവ. മോഡല്‍ എച്ച്എസ്എസിലും നടക്കും. 14 ഉപജില്ലകളില്‍ നിന്നായി 4,000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
നാളെ വൈകുന്നേരം 4.30ന് നിര്‍മല എച്ച്എസ്എസില്‍ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി സമ്മാനദാനം നിര്‍വഹിക്കും.
Tags : Science Festival Nattuvishesham DistrictNews