കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ ടീമിന് മാത്യു കുഴൽനാടൻ എംഎൽഎ ട്രോഫി സമ്മാനിക്
വാഴക്കുളം: കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 653 പോയിന്റോടെ കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ 568 പോയിന്റോടെ ഫസ്റ്റ് റണ്ണറപ്പായി. വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ നടന്ന സമാപന സമ്മേളനം മാത്യു കുഴൽ നാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ഡോ. ജോസ് തുറവക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ കൂപ്പൺ സമ്മാനദാനം നിർവഹിച്ചു. മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ സമ്മാനദാനം നിർവഹിച്ചു.
പഞ്ചായത്തംഗങ്ങളായ ജിന്റോ ടോമി, മേരി ജോൺ, കാർമൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, സ്കൂൾ പ്രധാനാധ്യാപകൻ ഷിബു ജോസഫ്, എൽദോ കുര്യാക്കോസ്, ആനന്ദ് ടോം തുടങ്ങിയവർ പ്രസംഗിച്ചു.
Tags : School Arts Festival Nattuvishesham DistrictNews