ബത്തേരി സര്‍വജന വിഎച്ച്എസ്എസില്‍ നടന്ന ലഹിരിവിരുദ്ധ ബോധവത്കരണത്തില്‍നിന്ന്.
സുല്‍ത്താന്‍ ബത്തേരി: സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും എബനേസര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണവും മാജിക് ഷോയും നടത്തി. യുവതലമുറയെ ലഹരി ഉപയോഗത്തിന്റെ തിക്തഫലങ്ങളില്‍ ബോധവാന്മാരാക്കാന് സംഘടിപ്പിച്ച പരിപാടി വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.
പിടിഎ പ്രസിഡന്റ് എന്‍.സി. അനീഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.എ. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോ-ഓഓര്ഡിനേറ്റര് എന്‍. അനില്‍കുമാര്‍, കെ.എസ്. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. എന്‍.എ. ബില്ലി ഗ്രഹാം, കെ. അനില്‍ എന്നിവര്‍ ക്ലാസെടുത്തു. മാജിക് ഷോയ്ക്ക് ശശി തഴത്തുവയല് നേതൃത്വം നല്കി.
Tags : Anti-Drug Awareness Nattuvishesham DistrictNews DeepikaNews