പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: വയനാട് ജൈന സമാജം പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ ദീപാവലി ആഘോഷിച്ചു. രാവിലെ എട്ടിന് അനന്തനാഥസ്വാമി ജൈനക്ഷേത്രത്തില്‍ പ്രദ്യുമ്ന സ്വാമിയുടെ നേതൃത്വത്തില്‍ പഞ്ചാമൃതപൂജ നടത്തി. തുടര്‍ന്ന് മഹാവീരന്റെ ചിത്രം ക്ഷേത്രത്തില്‍നിന്ന് പല്ലക്കില്‍ ഘോഷയാത്രയായി ഹാളില്‍ എത്തിച്ചു. കര്‍ഷക അവാര്‍ഡ് ജേതാവ് നീര്‍വാരം പുട്ടസ്വാമി ഗൗഡറും കുട്ടിക്കര്‍ഷക അവാര്‍ഡ് നേടിയ ഹൃദയ് മാനനും ചേര്‍ന്ന് പതാക ഉയര്‍ത്തി. സമാജം പ്രസിഡന്റ് നേമിരാജന്‍ ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉദയകുമാരി അധ്യക്ഷത വഹിച്ചു. കെ.എസ്. അശ്വിന്, കെ.ജി. കൃഷ്ണമോഹന്, എല്‍, ജയകുമാര്‍, പ്രസന്നകുമാരി, ഹംസവേണി, വിബീഷ് ജൈന്‍, കെ.എസ്. അശ്വിന് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം നല്കി. ദീപാലങ്കാര മത്സരവും കലാപരിപാടികളും നടന്നു.
Tags : Celebrated Diwali Nattuvishesham DistrictNews DeepikaNews