Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrated Diwali

Wayanad

വ​യ​നാ​ട് ജൈ​ന സ​മാ​ജം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ജൈ​ന സ​മാ​ജം പു​ളി​യാ​ര്‍​മ​ല കൃ​ഷ്ണ​ഗൗ​ഡ​ര്‍ ഹാ​ളി​ല്‍ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു.  രാ​വി​ലെ എ​ട്ടി​ന് അ​ന​ന്ത​നാ​ഥ​സ്വാ​മി ജൈ​ന​ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ദ്യു​മ്‌​ന സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​മൃ​ത​പൂ​ജ ന​ട​ത്തി. തു​ട​ര്‍​ന്ന് മ​ഹാ​വീ​ര​ന്‍റെ ചി​ത്രം ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പ​ല്ല​ക്കി​ല്‍ ഘോ​ഷ​യാ​ത്ര​യാ​യി ഹാ​ളി​ല്‍ എ​ത്തി​ച്ചു. ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വ് നീ​ര്‍​വാ​രം പു​ട്ട​സ്വാ​മി ഗൗ​ഡ​റും കു​ട്ടി​ക്ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് നേ​ടി​യ ഹൃ​ദ​യ് മാ​ന​നും ചേ​ര്‍​ന്ന് പ​താ​ക ഉ​യ​ര്‍​ത്തി. സ​മാ​ജം പ്ര​സി​ഡ​ന്‍റ് നേ​മി​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ദ​യ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. അ​ശ്വി​ന്‍, കെ.​ജി. കൃ​ഷ്ണ​മോ​ഹ​ന്‍, എ​ല്‍, ജ​യ​കു​മാ​ര്‍, പ്ര​സ​ന്ന​കു​മാ​രി, ഹം​സ​വേ​ണി, വി​ബീ​ഷ് ജൈ​ന്‍, കെ.​എ​സ്. അ​ശ്വി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്ക് സ​മ്മാ​നം ന​ല്‍​കി. ദീ​പാ​ല​ങ്കാ​ര മ​ത്സ​ര​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Latest News

Corehub Up