ഫണ്ട് ഐ.സി. ബാലകൃഷണന് എംഎല്‍എ ഏറ്റുവാങ്ങുന്നു.
മുള്ളന്‍കൊല്ലി: ബത്തേരി ഉപജില്ലാ കലോല്സവച്ചെലവിലേക്ക് പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് സമാഹരിച്ച ഫണ്ട് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഏറ്റുവാങ്ങി.
പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ലിസി സാബു അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, വിജയ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സതി, മുനീര്‍ ആച്ചിക്കുളത്ത്, പി.എ. പ്രകാശന്, സജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Arts Festival Nattuvishesham DistrictNews DeepikaNews