x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ്വീ​പ് നി​വാ​സി​ക​ൾ പ്ര​തി​ഷേ​ധിച്ചു; സ​മ​യം വെ​ട്ടി​ക്കു​റ​ച്ചു

വെബ്ഡെസ്ക്
Published: November 9, 2026 04:06 AM IST | Updated: November 9, 2026 04:06 AM IST

ഗോ​ശ്രീ ഒ​ന്നാം പാ​ല​ത്തി​ൽ ഇ​ന്ന​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ വി​ജ​ന​മാ​യ ബോ​ൾ​ഗാ​ട്ടി ക​വ​ല.

വൈ​പ്പി​ൻ: യൂ​ത്ത് ലീ​ഗ് മ​റൈ​ൻ ഡ്രൈ​വി​ൽ സം​ഘ​ടി​ച്ച സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ഗോ​ശ്രീ ഒ​ന്നാം പാ​ല​ത്തി​ൽ വൈ​പ്പി​ൻ, വ​ല്ലാ​ർ​പാ​ടം ദ്വീ​പ് നി​വാ​സി​ക​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞ് ഉ​ത്ത​ര​വി​റ​ക്കി​യ​നെ​തി​രേ ദ്വീ​പ് നി​വാ​സി​ക​ളു​ടെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ശേ​ഷം വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​യി​രു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം അ​ധി​കൃ​ത​ർ വൈ​കു​ന്നേ​രം 3.30 മു​ത​ൽ 4.30 വ​രെ​യാ​ക്കി വെ​ട്ടി​ക്കു​റ​ച്ചു.

അ​ധി​കൃ​ത​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ, കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ, ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ഓ​ഫ് ട്രാ​ഫി​ക് പൊ​ലി​സ്, എ​റ​ണാ​കു​ളം ആ​ർ​ടി​ഒ എ​ന്നി​വ​ർ​ക്ക് രാ​വി​ലെ ത​ന്നെ എ​ള​ങ്കു​ന്ന​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എം. ജ​ഹാം​ഗീ​ർ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും പൊ​തു​നി​ര​ത്തു​ക​ളി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ സം​ബ​ന്ധി​ച്ച കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ​യും ലം​ഘ​ന​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

വൈ​പ്പി​ൻ ദ്വീ​പി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ശേ​ഷം വൈ​കു​ന്നേ​രം ഏ​ഴു വ​രെ ബോ​ൾ​ഗാ​ട്ടി ക​വ​ല​യി​ൽ​നി​ന്ന് ക​ണ്ടെ​യ്ന​ർ റോ​ഡ് വ​ഴി ചേ​രാ​ന​ല്ലൂ​രി​ലെ​ത്തി എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ എ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം.

ഇ​ത​നു​സ​രി​ച്ച് ബോ​ൾ​ഗാ​ട്ടി ക​വ​ല​യി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം വ​രു​ന്ന മ​റൈ​ൻ​ഡ്രൈ​വ്, ജ​ന​റ​ൽ ആ​ശു​പ​ത്രി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ പോ​കേ​ണ്ട​വ​ർ​ക്ക് 24 കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​ത്തി​രി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

മാ​ത്ര​മ​ല്ല, വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ളും ന​ൽ​കേ​ണ്ടി​വ​ന്നു. ഇ​തെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എം. എം. ജ​ഹാം​ഗീ​ർ അ​റി​യി​ച്ചു.

Tags : Traffic Control Nattuvishesham DistrictNews

Recent News

Corehub Up