x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യ​മ്പം ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി

വെബ്ഡെസ്ക്
Published: November 9, 2026 04:04 AM IST | Updated: November 9, 2026 04:04 AM IST

നെ​ല്ലി​യ​മ്പം ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മ

ന​ട​വ​യ​ല്‍: ല​ഹ​രി വി​പ​ത്തി​നെ​തി​രേ സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നെ​ല്ലി​യ​മ്പം ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് "മ​യ​ങ്ങി​ല്ല കേ​ര​ളം; ഹ​ര​മ​ല്ല ല​ഹ​രി' എ​ന്ന വി​ഷ​യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി.

ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി, വി​മു​ക്തി മി​ഷ​ന്‍, വൈ​ത്തി​രി താ​ലൂ​ക്ക് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വാ​ര്‍​ഡ് അം​ഗം എം.​കെ. സു​ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​സ​ബ്‌​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് കെ.​ജി. ഷൈ​ല​ജ, എ​സ്എം​സി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷ​ഫീ​ന, അം​ഗം റ​സാ​ഖ് ച​ക്ക​ര, വൈ​ത്തി​രി താ​ലൂ​ക്ക് പി​എ​ല്‍​വി സി. ​മും​താ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ജാ​സ്മി​ന്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഇ​സ്മ​യി​ല്‍, അ​ബ്ദു​ള്‍​സ​ലാം, വി​ജി ജോ​സ​ഫ്, എ​സ്ആ​ര്‍​ജി. ക​ണ്‍​വീ​ന​ര്‍ ശ്രീ​ജ സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു.

Tags : anti-drug awareness Nattuvishesham DistrictNews DeepikaNews

Recent News

Corehub Up