പ്രതീകാത്മക ചിത്രം
പുല്‍പ്പള്ളി: പഞ്ചായത്തിലെ ആടിക്കൊല്ലിയിലുള്ള ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. വിശാലമായ കെട്ടിടമടക്കം ഭൗതിക സൗകര്യങ്ങള്‍ ഉള്ളതാണ് ഡിസ്പെന്‍സറി.
കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്നിന്നുവരെ ആളുകള്‍ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ഇതില്‍ കിടത്തിച്ചികിത്സ ആവശ്യമുള്ളവര്‍ ബത്തേരിക്കോ മാനന്തവാടിക്കോ പോകേണ്ട സ്ഥിതിയാണ്. ഡിസ്പെന്‍സറി ആശുപത്രിയായി ഉയര്‍ത്തി ആവശ്യമായ നിയമനങ്ങളും നടത്തിയാല്‍ ഈ സാഹചര്യം ഒഴിവാകും. ലക്ഷക്കണിക്ക് രൂപ ചെലവില്‍ ഡിസ്പെന്‍സറിക്ക് നിര്‍മിച്ച കെട്ടിടം ജനത്തിന് പൂര്‍ണമായും ഉപകാരപ്പെടുന്നില്ല.
1991 ല്‍ ജനകീയ കമ്മിറ്റി പഞ്ചായത്തിന് സൗജന്യമായി നല്കിയ അര ഏക്കറോളം സ്ഥലത്താണ് ആദ്യത്തെ ഡിസ്പെന്‍സറി കെട്ടിടം നിര്‍മിച്ചത് 2000ല്‍ കെ. മുരളീധരന് എംപിയുടെ പ്രാദേശിക വികസനനിധിയില്നിന്നു ലഭ്യമാക്കിയ 20 ലക്ഷം രൂപ വിനിയോഗിച്ച് ഇരുനിലക്കെട്ടിടം പണിതു.
ഡിസ്പെന്‍സറി ആശുപത്രിയായി ഉയര്‍ത്താന്‍ 2001ല്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും തീരുമാനം നടപ്പാക്കാന്‍ അധികൃതര്‍ക്കായില്ല. ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഇവിടെ കിടത്തിച്ചിത്സ ആരംഭിക്കുന്നതിനു നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : hospital Nattuvishesham DistrictNews DeepikaNews