കല്‍പ്പറ്റ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം തേനേരിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
കാക്കവയല്‍: കല്‍പ്പറ്റ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം തേനേരി സംഘത്തിന്റെ ആതിഥേയത്വത്തില്‍ ആവേ മരിയ സണ്‍ഡേ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. ക്ഷീരവികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറും മില്‍മ മലബാര്‍ മേഖല യൂണിയന് അഡ്മിനിസ്ട്രേറ്ററുമായ വര്‍ക്കി ജോര്‍ജ്, സംഘാടക സമിതി ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ്, കണ്‍വീനര്‍ സി.എച്ച്. ഹുസ്ന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അരുണ്‍ ദേവ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. ഡയറി എക്സ്പോ, സഹകാരി സംഗമം, കര്‍ഷക സെമിനാര്‍, അറിവരങ്ങ്, സാംസ്കാരിക സന്ധ്യ, കര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായിരുന്നു.
Tags : Dairy Farmers' Meet Nattuvishesham DistrictNews DeepikaNews