മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ് ലോഗോ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല ആസ്ഥാനത്ത് മന്ത്രി ബിന്ദു കൃഷ്ണ പ്രകാശനം ചെയ്യുന്നു.
കല്‍പ്പറ്റ: ലോകത്തിലെ വിവിധ മലനിരകളിലെ ആവാസവ്യവസ്ഥകളെയും അവയോട് ബന്ധപ്പെട്ട് ജീവിക്കുന്ന സമൂഹങ്ങളെയും ഒരു വേദിയില്‍ കൊണ്ടുവരുന്നതിന് രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മൗണ്ടന്‍ എക്കോളജി കോണ്‍ഗ്രസ് ഡിസംബര്‍ 10,11,12 തിയതികളില്‍ പൂക്കോട് വെറ്ററിനറി കോളജില്‍ നടക്കും.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി, ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യഘാതങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് പര്വതപ്രദേശങ്ങളെയാണ്.
2018ലെ വിനാശകരമായ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം പശ്ചിമഘട്ടത്തിലെ കാലാവസ്ഥയിലും ദുരന്ത ഭൂപ്രകൃതിയിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇത് മലനിരകളിലെ ആവാസവ്യവസ്ഥകളുടെ ദുര്‍ബലതയിലേക്കും മറ്റു വലിയ പ്രത്യാഘാതങ്ങളിലേക്കുമാണ് ശ്രദ്ധ ക്ഷണിക്കുന്നത്.
പശ്ചിമഘട്ടത്തിലെ ദുരന്തങ്ങള്‍ മാത്രമല്ല, ഉയരുന്ന താപനിലയില്‍ ഹിമാലയത്തിലും ആന്‍ഡീസിലും ഉരുകുന്ന മഞ്ഞുമലകളും ഗ്ലേഷ്യല്‍ തടാക വെള്ളപ്പൊക്കങ്ങളും നേപ്പാളിലും ഭൂട്ടാനിലും ആവര്‍ത്തിക്കുന്ന ഉരുള്‍പൊട്ടലുകളും ആവാസവ്യവസ്ഥകള്‍ വിട്ട് പലായനം ചെയ്യേണ്ടിവരുന്ന ജീവജാലങ്ങളും ലോകത്തിലെ ഓരോ പര്വതമേഖലയെയും പിടിച്ചുലയ്ക്കുകയാണ്.
മലനിരകള്‍ എന്നത് വെറും ഭൂരൂപങ്ങളല്ല മറിച്ച്, ഭൂപ്രകൃതിയും സാംസ്കാരിക ചരിത്രങ്ങളും ജീവിക്കുന്ന സമൂഹങ്ങളുടെ ദൈനംദിന ജീവിതവും ഉപജീവനവും ചേര്‍ന്ന് രൂപപ്പെടുന്ന ജീവനുള്ള ഭൂപ്രദേശങ്ങളാണ്. ചരിത്രത്തിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്ന മലനിരകള്‍ മനുഷ്യരെയും സംസ്കാരങ്ങളെയും വരവേറ്റിട്ടുണ്ട്. എന്നാല്‍ ഇന്ന് കാലാവസ്ഥാവ്യതിയാനം ഉള്‍പ്പടെ പ്രതിസന്ധികള്‍ എല്ലാ പരിധികളും ലംഘിച്ച് ആവാസ വ്യവസ്ഥളെ തകര്‍ച്ചയിലേക്ക് നയിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മലനിരകളും അവയിലെ സമൂഹങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പുനര്‍വിചിന്തനം ചെയ്യാനും മലനിരകളുടെ ഭാവി പുനര്സങ്കല്പിക്കാനുമുള്ള പൊതുവേദി എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ശാസ്ത്രീയവും പാരിസ്ഥിതികവുമായ അറിവുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ഏറെ പ്രധാനമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാടിന്റെ പരിസ്ഥിതിയും ആദിവാസി സമൂഹങ്ങളുടെ അറിവുകളും കൂടി ഉള്‍പ്പടുത്തിയുള്ള അന്താരാഷ്ട്ര കൂട്ടായ്മ കെട്ടിപ്പടുക്കുക സമ്മേളനലക്ഷ്യമാണ്.
വൈവിധ്യമാര്‍ന്ന മലനിരകളെയും സംസ്കാരങ്ങളെയും വിഷയങ്ങളെയും ജീവിതാനുഭവങ്ങളെയും പ്രതിനിധീകരിക്കുന്നവര്‍ സമ്മേളനത്തിന് എത്തും. ഡിസംബര്‍ 11ന് സമ്മേളന നഗരിയില്‍ അന്താരാഷ്ട്ര പര്‍വത ദിനം ആഘോഷിക്കും. സമ്മേളന ലോഗോ കഴിഞ്ഞ ദിവസം വെറ്ററിനറി സര്‍വകലാശാലാ ആസ്ഥാനത്ത് മന്ത്രി ബിന്ദു കൃഷ്ണ പ്രകാശനം ചെയ്തു.
Tags : first Mountain Ecology Nattuvishesham DistrictNews DeepikaNews