Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Mountain Ecology

Wayanad

രാ​ജ്യ​ത്തെ ആ​ദ്യ മൗ​ണ്ട​ന്‍ എ​ക്കോ​ള​ജി കോ​ണ്‍​ഗ്ര​സ് ഡി​സം​ബ​റി​ല്‍ വ​യ​നാ​ട്ടി​ല്‍

ക​ല്‍​പ്പ​റ്റ: ലോ​ക​ത്തി​ലെ വി​വി​ധ മ​ല​നി​ര​ക​ളി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ​യും അ​വ​യോ​ട് ബ​ന്ധ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളെ​യും ഒ​രു വേ​ദി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൗ​ണ്ട​ന്‍ എ​ക്കോ​ള​ജി കോ​ണ്‍​ഗ്ര​സ് ഡി​സം​ബ​ര്‍ 10,11,12 തി​യ​തി​ക​ളി​ല്‍ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ല്‍ ന​ട​ക്കും.

കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി, ഹ്യൂം ​സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ക്കോ​ള​ജി ആ​ന്‍​ഡ് വൈ​ല്‍​ഡ് ലൈ​ഫ് ബ​യോ​ള​ജി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​ത്യ​ഘാ​ത​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ന്ന​ത് പ​ര്‍​വ​ത​പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ്.

2018ലെ ​വി​നാ​ശ​ക​ര​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​നും ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍​ക്കും ശേ​ഷം പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ കാ​ലാ​വ​സ്ഥ​യി​ലും ദു​ര​ന്ത ഭൂ​പ്ര​കൃ​തി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത് മ​ല​നി​ര​ക​ളി​ലെ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ടെ ദു​ര്‍​ബ​ല​ത​യി​ലേ​ക്കും മ​റ്റു വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ലേ​ക്കു​മാ​ണ് ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​ത്.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ദു​ര​ന്ത​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ഉ​യ​രു​ന്ന താ​പ​നി​ല​യി​ല്‍ ഹി​മാ​ല​യ​ത്തി​ലും ആ​ന്‍​ഡീ​സി​ലും ഉ​രു​കു​ന്ന മ​ഞ്ഞു​മ​ല​ക​ളും ഗ്ലേ​ഷ്യ​ല്‍ ത​ടാ​ക വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും നേ​പ്പാ​ളി​ലും ഭൂ​ട്ടാ​നി​ലും ആ​വ​ര്‍​ത്തി​ക്കു​ന്ന ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളും ആ​വാ​സ​വ്യ​വ​സ്ഥ​ക​ള്‍ വി​ട്ട് പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന ജീ​വ​ജാ​ല​ങ്ങ​ളും ലോ​ക​ത്തി​ലെ ഓ​രോ പ​ര്‍​വ​ത​മേ​ഖ​ല​യെ​യും പി​ടി​ച്ചു​ല​യ്ക്കു​ക​യാ​ണ്.

മ​ല​നി​ര​ക​ള്‍ എ​ന്ന​ത് വെ​റും ഭൂ​രൂ​പ​ങ്ങ​ള​ല്ല മ​റി​ച്ച്, ഭൂ​പ്ര​കൃ​തി​യും സാം​സ്‌​കാ​രി​ക ച​രി​ത്ര​ങ്ങ​ളും ജീ​വി​ക്കു​ന്ന സ​മൂ​ഹ​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​വും ഉ​പ​ജീ​വ​ന​വും ചേ​ര്‍​ന്ന് രൂ​പ​പ്പെ​ടു​ന്ന ജീ​വ​നു​ള്ള ഭൂ​പ്ര​ദേ​ശ​ങ്ങ​ളാ​ണ്. ച​രി​ത്ര​ത്തി​ലു​ട​നീ​ളം ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ല​നി​ര​ക​ള്‍ മ​നു​ഷ്യ​രെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും വ​ര​വേ​റ്റി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ന്ന് കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം ഉ​ള്‍​പ്പ​ടെ പ്ര​തി​സ​ന്ധി​ക​ള്‍ എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ച് ആ​വാ​സ വ്യ​വ​സ്ഥ​ളെ ത​ക​ര്‍​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​നി​ര​ക​ളും അ​വ​യി​ലെ സ​മൂ​ഹ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളെ പു​ന​ര്‍​വി​ചി​ന്ത​നം ചെ​യ്യാ​നും മ​ല​നി​ര​ക​ളു​ടെ ഭാ​വി പു​ന​ര്‍​സ​ങ്ക​ല്‍​പി​ക്കാ​നു​മു​ള്ള പൊ​തു​വേ​ദി എ​ന്ന നി​ല​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശാ​സ്ത്രീ​യ​വും പാ​രി​സ്ഥി​തി​ക​വു​മാ​യ അ​റി​വു​ക​ള്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​ത് ഏ​റെ പ്ര​ധാ​ന​മാ​ണ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​യ​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​യും ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ അ​റി​വു​ക​ളും കൂ​ടി ഉ​ള്‍​പ്പ​ടു​ത്തി​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര കൂ​ട്ടാ​യ്മ കെ​ട്ടി​പ്പ​ടു​ക്കു​ക സ​മ്മേ​ള​ന​ല​ക്ഷ്യ​മാ​ണ്.

വൈ​വി​ധ്യ​മാ​ര്‍​ന്ന മ​ല​നി​ര​ക​ളെ​യും സം​സ്‌​കാ​ര​ങ്ങ​ളെ​യും വി​ഷ​യ​ങ്ങ​ളെ​യും ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​ര്‍ സ​മ്മേ​ള​ന​ത്തി​ന് എ​ത്തും. ഡി​സം​ബ​ര്‍ 11ന് ​സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര പ​ര്‍​വ​ത ദി​നം ആ​ഘോ​ഷി​ക്കും. സ​മ്മേ​ള​ന ലോ​ഗോ ക​ഴി​ഞ്ഞ ദി​വ​സം വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ്ര​കാ​ശ​നം ചെ​യ്തു.

Latest News

Corehub Up