ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ ജില്ലാ പ്രതിനിധി സമ്മേളനം രമേഷ് പിഷാരടി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: വെട്ടിക്കുറച്ച കമ്മിഷൻ നിരക്ക് പുന:സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇഎസ്ഐ, പെൻഷൻ, ഗ്രൂപ്പ് ഇൻഷുറൻസ്, മെഡിക്ലയിം എന്നിവ നടപ്പിലാക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രമേഷ് പിഷാരടി എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ് കുളങ്ങര, ജില്ലാ ട്രഷറർ ടി. ബാലകൃഷ്ണൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എ. മുരളീധരൻ, മറ്റു സംസ്ഥാന നേതാക്കൾ പങ്കെടുത്തു.
Tags : District Representatives' Conference Nattuvishesham DistrictNews