വെള്ളരിക്കുണ്ട്: കുട്ടികളിലെ വർധിച്ചുവരുന്ന ഡിജിറ്റൽ അഡിക്ഷനും മൊബൈൽ ഫോൺ ഉപയോഗവും നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ബാല്യകാലം ഉറപ്പാക്കുന്നതിനുമായി ബോധവത്കരണ പരിപാടികളുമായി വെള്ളരിക്കുണ്ട് ജനമൈത്രി പൊലിസ്.
ജില്ലാ സോഷ്യൽ പൊലിസ് വിഭാഗത്തിന്റെയും വെള്ളരിക്കുണ്ട് ജനമൈത്രി പൊലിസിന്റെയും സംയുക്താഭിമുഖ്യത്തിൽ 13നു രാവിലെ വെള്ളരിക്കുണ്ട് യാഷുവ ഓഡിറ്റോറിയത്തിൽ അധ്യാപകർക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ മത്സരം വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ചു . ചിത്രകാരൻ പ്രകാശൻ പുത്തൂർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷതവഹിച്ചു. എസ്എച്ച്ഒ വെള്ളരിക്കുണ്ട് മനു പി. ചെറിയാൻ മുഖ്യാതിഥിയായി.
പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസഫ്, വാർഡ് മെംബർ ഷാജൻ പൈങ്ങോട്ട്, സിവിൽ പൊലിസ് ഓഫിസർ സുകുമാരൻ പെരിങ്ങാനം, സന്തോഷ്, പ്രിൻസ് പ്ലാക്കൽ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ എന്നിവർ സംസാരിച്ചു .ബാബു കല്ലറക്കൽ സ്വാഗതവും ബിനു ആൽഫ നന്ദിയും പറഞ്ഞു .