മാധവറാവു സിന്ധ്യ മെമ്മോറിയൽ ട്രാവൽ ആൻഡ് ടൂറിസം കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ പ്രവർത്തന വിപുലീകരണ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി സണ്ണി ജോസഫ് പ്രസംഗിക്കുന്ന
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ടൂറിസം സാധ്യതകൾ ഇനിയും വേണ്ടവിധം വിപണനം ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിസണ്ണി ജോസഫ്. വയനാട് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്താൻ ഏറ്റവും അടുത്ത വിമാനത്താവളം കണ്ണൂരാണ്. എന്നാൽ വിമാനത്താവളത്തെക്കുറിച്ചും അതുവഴിയുള്ള യാത്രാസൗകര്യങ്ങളെക്കുറിച്ചും പലർക്കും വേണ്ടത്ര അറിവില്ല. ആഗോളതലത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി കേന്ദ്രങ്ങൾ കണ്ണൂരിലുണ്ട്. ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന സംരംഭങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു.
മാധവറാവു സിന്ധ്യ മെമ്മോറിയൽ ട്രാവൽ ആൻഡ് ടൂറിസം കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന്റെ പ്രവർത്തനവിപുലീകരണ ഉദ്ഘാടനം കണ്ണൂർ ബ്രോഡ് ബീൻ ഹോട്ടലിലെ ലക്സസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു സണ്ണി ജോസഫ്. മാധവറാവു സിന്ധ്യ മെമ്മോറിയൽ ട്രാവൽ ആൻഡ് ടൂറിസം കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ചെയർമാൻ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.
മേയർ പി. ഇന്ദിര, സൊസൈറ്റി വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ, ഡയറക്ടർ സി.കെ. കുബീബ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ നഗരസഭ മുൻ ചെയർപേഴ്സൺ റോഷ്നി ഖാലിദ്, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ കെ.വി. ജയേഷ്, ജെയ്സൺ തോമസ്, മുഹമ്മദ് ഷമ്മാസ്, കൂക്കിരി രാജേഷ് എന്നിവർ പ്രസംഗിച്ചു
Tags : Kannur Airport Nattuvishesham DistrictNews