കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനായ ശ്രീരാമൻ കൊയ്യോന്‍ ആറളം ഫാമിൽ നൽകിയ ആദരവ് സമ്മേളനം കെ.കെ. രമ എംഎൽഎ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ഇരിട്ടി: സുദീർഘമായ പോരാട്ടങ്ങളിലൂടെ ആറളം ഫാം ഭൂമിയുടെ ഉടമകളായ ആദിവാസികൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്ന് കെ.കെ. രമ എംഎൽഎ. ആദിവാസികളുടെ തനത് കലയും ആചാരങ്ങളും സംരക്ഷിക്കുന്നതിന് കരുത്തുറ്റ നേതൃത്വമാണ് നാടൻ കലാ അക്കാദമിക്ക് ലഭിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനായി ചുമതലയേറ്റ ശ്രീരാമൻ കൊയ്യോന്‍ ആദിവാസി ഗോത്രജനസഭ നൽകിയ ആദരവ് സമ്മേളനം വളയംചാലിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.കെ. രമ.
ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ അധ്യക്ഷത വഹിച്ചു. ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ. വേലായുധൻ ഉപഹാരം നൽകി. ഫോക്ലോർ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.കെപിസിസി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, ആദിവാസി ഗോത്ര മഹാസഭ കൺവീനർ എം. ഗീതാനന്ദൻ, ഡിസിസി അംഗം വർഗീസ് ജോസഫ് നടപ്പുറത്ത്, സർവോദയ സംഘം പ്രസിഡന്റ് പവിത്രൻ തില്ലങ്കേരി, നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എ.കെ. കടമ്പാട്ട്, ഗാനരചയിതാവും നാടൻ പാട്ട് ഗായകനുമായ മധു മുണ്ടകം, ആദിവാസി സംഘടന നേതാക്കളായ പി.കെ. കരുണാകരൻ, വിജയൻ മനങ്ങോടൻ, ഭാസ്കരൻ തലക്കുളം, അരുവിക്കൽ കൃഷ്ണൻ, കുമാരൻ, പി. യശോദ, നാരായണൻ എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ട് ഗാനമേളയും നടന്നു.
Tags : Tribal rights must be protected Nattuvishesham DistrictNews