Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal Rights Must Be Protected

Kannur

ആ​ദി​വാ​സി​ക​ളുടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: കെ.​കെ. ര​മ

ഇ​രി​ട്ടി: സു​ദീ​ർ​ഘ​മാ​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ ആ​റ​ളം ഫാം ​ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് കൂ​ട്ടാ​യ ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് കെ.​കെ. ര​മ എം​എ​ൽ​എ. ആ​ദി​വാ​സി​ക​ളു​ടെ ത​ന​ത് ക​ല​യും ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​രു​ത്തു​റ്റ നേ​തൃ​ത്വ​മാ​ണ് നാ​ട​ൻ ക​ലാ അ​ക്കാ​ദ​മി​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റ ശ്രീ​രാ​മ​ൻ കൊ​യ്യോ​ന് ആ​ദി​വാ​സി ഗോ​ത്ര​ജ​ന​സ​ഭ ന​ൽ​കി​യ ആ​ദ​ര​വ് സ​മ്മേ​ള​നം വ​ള​യം​ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കെ.​കെ. ര​മ.

ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​വേ​ലാ​യു​ധ​ൻ ഉ​പ​ഹാ​രം ന​ൽ​കി. ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ. ​കെ.​വി. ഫി​ലോ​മി​ന, ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ ക​ൺ​വീ​ന​ർ എം. ​ഗീ​താ​ന​ന്ദ​ൻ, ഡി​സി​സി അം​ഗം വ​ർ​ഗീ​സ് ജോ​സ​ഫ് ന​ട​പ്പു​റ​ത്ത്, സ​ർ​വോ​ദ​യ സം​ഘം പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​ൻ തി​ല്ല​ങ്കേ​രി, ന​ന്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ.​കെ. ക​ട​മ്പാ​ട്ട്, ഗാ​ന​ര​ച​യി​താ​വും നാ​ട​ൻ പാ​ട്ട് ഗാ​യ​ക​നു​മാ​യ മ​ധു മു​ണ്ട​കം, ആ​ദി​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ പി.​കെ. ക​രു​ണാ​ക​ര​ൻ, വി​ജ​യ​ൻ മ​ന​ങ്ങോ​ട​ൻ, ഭാ​സ്ക​ര​ൻ ത​ല​ക്കു​ളം, അ​രു​വി​ക്ക​ൽ കൃ​ഷ്ണ​ൻ, കു​മാ​ര​ൻ, പി. ​യ​ശോ​ദ, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ പാ​ട്ട് ഗാ​ന​മേ​ള​യും ന​ട​ന്നു.

Latest News

Corehub Up