x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ങ്ങ​പ്പാ​റ​യി​ലെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത് അ​ഭി​രാ​മി​നെ​ത​ന്നെ

വെബ് ഡെസ്ക്
Published: November 9, 2026 07:33 AM IST | Updated: November 9, 2026 07:33 AM IST

ശ്രീ​കാ​ര്യം: പാ​ങ്ങ​പ്പാ​റ​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത് പ​തി​നേ​ഴു​കാ​ര​നാ​യ അ​ഭി​രാ​മി​നെ ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​യി. പ്ര​തി​ക​ളു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ലും തെ​ളി​വെ​ടു​പ്പി​ലു​മാ​ണ് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

ആ​ന​ന്ദ​യു​ടെ ഫോ​ണി​ൽ​നി​ന്ന് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ചാ​റ്റ് ചെ​യ്ത ശേ​ഷം പാ​ങ്ങ​പ്പാ​റ പേ​രൂ​രി​ലെ വാ​ഴ​ത്തോ​പ്പി​ലേ​ക്കാ​ണ് അ​ഭി​രാ​മി​നെ എ​ത്തി​ച്ച​ത്. അ​ഭി​രാ​മി​നൊ​പ്പം ഒ​ന്നാം പ്ര​തി പാ​ങ്ങ​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നു​ള്ള വ​ഴി​യി​ലൂ​ടെ​യും ഉ​മ​ർ ഗാ​ന്ധി​പു​ര​ത്തു​നി​ന്നു​ള്ള വ​ഴി​യി​ലൂ​ടെ ഒ​റ്റ​യ്ക്കു​മാ​ണ് ആ​രും കാ​ണാ​തെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

അ​വി​ടെ​വ​ച്ചു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് മൊ​ഴി. അ​ഭി​രാ​മി​ന്‍റെ സു​ഹൃ​ത്തി​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​ണ് അ​ഭി​രാ​മി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ മു​ൻ​പ് മൊ​ഴി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ഒ​ന്നാം പ്ര​തി​യെ​യും ഐ​ശ്വ​ര്യ​യെ​യും തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

Tags : Abhiram Murder Abhiram Murder Case Pangappara accused targeted Abhiram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up