Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Abhiram Murder

പാ​ങ്ങ​പ്പാ​റ കൊ​ല​പാ​ത​കം; വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങ​പ്പാ​റ അ​ഭി​രാം വ​ധ​ക്കേ​സി​ൽ യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​ല്ല​പ്പെ​ട്ട അ​ഭി​രാ​മി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ള​രെ വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​മാ​ണ് ന​ട​ന്ന​ത്. ഒ​രു തെ​റ്റും ചെ​യ്യാ​ത്ത മ​ക​നെ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ വേ​ദ​ന വ​ള​രെ വ​ലു​താ​ണ്. 

പൊ​ലി​സ് ന​ട​പ​ടി​ക​ളി​ൽ മാ​താ​പി​താ​ക്ക​ൾ സം​തൃ​പ്ത​രാ​ണെ​ന്നും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​പൂ​ർ​വ​മാ​യ കേ​സാ​യാ​ണ് സം​ഭ​വ​ത്തെ കാ​ണു​ന്ന​തെ​ന്നും അ​തി​ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൗ​മാ​ര​ക്കാ​ർ നി​ര​ന്ത​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തും ഗൗ​ര​വ​മാ​യി കാ​ണ​ണം. 

നി​യ​മ​ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​ണോ​യെ​ന്ന​ത് പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ചേ​രാ​ന​ല്ലൂ​ർ അ​പ​ക​ട​ത്തി​ലെ കോ​ട​തി വി​ധി​യി​ലും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രും പൊ​ലി​സും ഇ​ര​യ്ക്കൊ​പ്പ​മാ​ണെ​ന്നും കോ​ട​തി വി​ധി ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന സ​മീ​പ​നം ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up