ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് ഫ്രൂട്ട് മിക്സിംഗ് പരിപാടിയില്‍ നിന്ന്.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് കേക്ക് ഫ്രൂട്ട് മിക്സിംഗ് നടത്തി. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, ലൈബ്രറിയന്‍ ഫാ. സിബി ഫ്രാന്‍സീസ്, സ്വാശ്രയ വിഭാഗം കൊ ഒാര്‍ഡിനേറ്റര്‍ ഡോ. ടി. വേകാനന്ദന്‍, സൂപ്രണ്ട് സാജു വര്‍ഗീസ്, എച്ച്ആര്‍ കോര്‍ഡിനേറ്റര്‍ പ്രഫ. ഷീബ വര്‍ഗീസ്, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് കേക്കുകള്‍ നിര്‍മിക്കുന്നതെന്ന് ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം തലവന്‍ പിയൂസ് ജോസഫ് പറഞ്ഞു.
Tags : Christmas Cake Fruit Mixing Nattuvishesham DistrictNews