ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന നാടക ശില്പശാലയില് പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന നാടക ശില്പശാല സംഘടിപ്പിച്ചു. കോളജിലെ ഫാ. സെറാഫിന് ഹാളില്‍ നടന്ന ശില്പശാലയ്ക്ക് ചലച്ചിത്രനടനും നാടക പ്രവര്‍ത്തകനും കാസ്റ്റിംഗ് ഡയറക്ടറുമായ അബു വളയംകുളവും ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ അവിനാഷ് ചന്ദ്രനും നേതൃത്വം നല്കി.
നാടകകലയിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ അഭിനയശേഷിയും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയുടെ പിന്തുണയോടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗം മേധാവി ഡോ.കെ.ജെ. അജീഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് ഗവേഷണ വിഭാഗം മേധാവി വി.പി. ഷിന്റോ, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. അനുഷ മാത്യു, അസിസ്റ്റന്റ് പ്രഫ. ബിബിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്കിയ പരിപാടിയില്‍ അസിസ്റ്റന്റ്് പ്രഫ. ഡോ. എസ്. സുത്താരാ അതിഥികളെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി.