Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christ College

Thrissur

ക്രൈസ്റ്റ് കോ​ള​ജി​ല്‍ സൈ​ക്ല​ത്തണ്‍

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെയും ഹ​ര്‍ ഘ​ര്‍ തി​രം​ഗാ പ്ര​ചാ​ര​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ എ​ന്‍​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ക്ല​ത്തണ്‍ സം​ഘ​ടി​പ്പി​ച്ചു.

യു​വ​ജ​ന പ​ങ്കാ​ളി​ത്തം, ദേ​ശ​സ്‌​നേ​ഹം, ശാ​രീ​രി​ക​ക്ഷ​മ​ത, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. പോ​ലീ​സ് വ​കു​പ്പി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പാ​ട്രി​ക് സൈ​ക്ല​ത്തണ്‍ ഫ്ലാഗ്ഓ​ഫ് ചെ​യ്തു.
ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ, എ​ന്‍​സി​സി എ​എ​ന്‍​ഒ ലെ​ഫ്റ്റ​ന​ന്‍റ്് ഡോ. ​ഫ്രാ​ങ്കോ ടി. ​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും കേ​ര​ള ബ​റ്റാ​ലി​യ​ന്‍ എ​ന്‍​സി​സി​യി​ലെ പി.​ഐ. സ്റ്റാ​ഫ് ഹ​വി​ല്‍​ദാ​ര്‍ കെ. ​സൂ​ര​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വി​വി​ധ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സൈ​ക്ല​ത്തണ്‍ ക​ട​ന്നു​പോ​യി. ഇ​രി​ങ്ങാ​ല​ക്കു​ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കു​ന്ന എ​ന്‍​സി​സി മൈം ​അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് സം​ഘം ക്രൈ​സ്റ്റ് കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി പ​രി​പാ​ടി സ​മാ​പി​ച്ചു.

Kerala

134 വ​ര്‍​ഷ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ല്‍​നി​ന്ന് പു​തി​യ മൂ​ങ്ങ​വ​ല​ച്ചി​റ​ക​നെ ക​ണ്ടെ​ത്തി

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ഗ​​​വേ​​​ഷ​​​ക​​​സം​​​ഘം ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു പു​​​തി​​​യൊ​​​രു മൂ​​​ങ്ങ​​​വ​​​ല​​​ച്ചി​​​റ​​​ക​​​നെ ക​​​ണ്ടെ​​​ത്തി. മി​​​ര്‍​മെ​​​ലി​​​യോ​​​ണ്ടി​​​ഡേ കു​​​ടും​​​ബ​​​ത്തി​​​ല്‍​പ്പെ​​​ടു​​​ന്ന ഇ​​​വ ന്യൂ​​​റോ​​​പ്‌​​​ടെ​​​റ ഓ​​​ര്‍​ഡ​​​റി​​​ലാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​ത്. പ്രോ​​​ട്ടി​​​ഡ്രി​​​സെ​​​റ​​​സ് ആ​​​ല്‍​ബോ​​​കാ​​​പി​​​റ്റാ​​​റ്റ​​​സ് എ​​​ന്ന​​​താ​​​ണ് ഈ ​​​ജീ​​​വ​​​ജാ​​​തി​​​ക്കു ന​​​ല്‍​കി​​​യ പേ​​​ര്.

പ​​​ശ്ചി​​​മ​​​ഘ​​​ട്ട ജൈ​​​വ​​​വൈ​​​വി​​​ധ്യ ഹോ​​​ട്ട്‌​​​സ്‌​​​പോ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ നെ​​​ടു​​​ങ്ക​​​യം വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​ണ് ഈ ​​​ജീ​​​വി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഈ ​​​ക​​​ണ്ടെ​​​ത്ത​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍​നി​​​ന്ന് ഇ​​​തു​​​വ​​​രെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ്രോ​​​ട്ടി​​​ഡ്രി​​​സെ​​​റ​​​സ് ജ​​​നു​​​സി​​​ലെ വെ​​​റും ര​​​ണ്ടാ​​​മ​​​ത്തെ​​​മാ​​​ത്രം ജീ​​​വ​​​ജാ​​​തി ആ​​​ണെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

രാ​​​ജ്യ​​​ത്ത് ഇ​​​തേ ജ​​​നു​​​സി​​​ല്‍​പ്പെ​​​ട്ട ആ​​​ദ്യ സ്പീ​​​ഷിസ് ആ​​​യ പ്രോ​​​ട്ടി​​​ഡ്രി​​​സെ​​​റ​​​സ് എ​​​ല്‍​വെ​​​സി​​​യെ 1891 ല്‍ ​​​ബ്രി​​​ട്ടീ​​​ഷ് ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ മ​​​ക്ലാ​​​ക്‌​​​ല​​​ന്‍ ആ​​​ണ് ക​​​ണ്ടെ​​​ത്തി വി​​​വ​​​രി​​​ച്ച​​​ത്. അ​​​തി​​​നാ​​​ല്‍, ഈ ​​​പു​​​തി​​​യ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ല്‍ 134 വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം സു​​​പ്ര​​​ധാ​​​ന ക​​​ണ്ടെ​​​ത്ത​​​ലാ​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ക​​​ണ്ടെ​​​ത്ത​​​ലി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ അ​​​ന്താ​​​രാ​​​ഷ്‌ട്ര ശാ​​​സ്ത്ര​​​മാ​​​സി​​​ക​​​യാ​​​യ ‘സൂ​​​ടാ​​​ക്‌​​​സ’​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.‌

ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ഷ​​​ഡ്പ​​​ദ എ​​​ന്‍റ​​​മോ​​​ള​​​ജി റി​​​സ​​​ര്‍​ച്ച് ലാ​​​ബി​​​ലെ ഗ​​​വേ​​​ഷ​​​ക​​​നും എ​​​ല്‍​ത്തു​​​രു​​​ത്ത് സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ലെ അ​​​സി. പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ.​​​ടി.​​​ബി. സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​ന്‍, ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ അ​​​സി. പ്ര​​​ഫ​​​സ​​​റും എ​​​സ്ഇ​​​ആ​​​ര്‍​എ​​​ല്‍ മേ​​​ധാ​​​വി​​​യു​​​മാ​​​യ സി. ​​​ബി​​​ജോ​​​യ്, ഹം​​​ഗേ​​​റി​​​യ​​​ന്‍ ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ ഡോ. ​​​ലെ​​​വി​​​ന്‍​ഡി ഏ​​​ബ്ര​​​ഹാം, സുവോ​​​ള​​​ജി​​​ക്ക​​​ല്‍ സ​​​ര്‍​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് ജാ​​​ഫ​​​ര്‍ പാ​​​ലോ​​​ട് എ​​​ന്നി​​​വ​​​രാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ലി​​​നു​​​പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​ത്.

മൂ​​​ങ്ങ​​​വ​​​ല​​​ച്ചി​​​റ​​​ക​​​നെ സാ​​​ധാ​​​ര​​​ണ​​​യാ​​​യി ക​​​ല്ല​​​ന്‍​തു​​​മ്പി​​​ക​​​ളാ​​​യി തെ​​​റ്റി​​​ദ്ധ​​​രി​​​ക്കാ​​​റു​​​ണ്ട്. എ​​​ന്നാ​​​ല്‍ നീ​​​ള​​​മേ​​​റി​​​യ, മു​​​ന്നോ​​​ട്ടു നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന സ​​​വി​​​ശേ​​​ഷ​​​സ്പ​​​ര്‍​ശി​​​നി​​​ക​​​ള്‍ ഉ​​​ള്ള​​​താ​​​ണ് ഇ​​​വയെ ക​​​ല്ല​​​ന്‍​തു​​​മ്പി​​​ക​​​ളി​​​ല്‍​നി​​​ന്നും വേ​​​ര്‍​തി​​​രി​​​ക്കു​​​ന്ന​​​ത്. മു​​​തി​​​ര്‍​ന്ന മു​​​ങ്ങ​​​വ​​​ല​​​ച്ചി​​​റ​​​ക​​​ന്‍​മാ​​​ര്‍​ക്ക് വ​​​ലി​​​യ വി​​​ഭ​​​ജി​​​ത​​​ ക​​​ണ്ണു​​​ക​​​ളും സ​​​ന്ധ്യാ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​കു​​​ന്ന ശീ​​​ല​​​ങ്ങ​​​ളു​​​മു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യാ​​​ണ് മൂ​​​ങ്ങ​​​വ​​​ല​​​ച്ചി​​​റ​​​ക​​​ന്‍ എ​​​ന്ന പൊ​​​തു​​​നാ​​​മം വ​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ മൂ​​​ങ്ങ​​​വ​​​ല​​​ച്ചി​​​റ​​​ക​​​ന്‍റെ എ​​​ണ്ണം ഇ​​​തോ​​​ടെ അ​​​ഞ്ചാ​​​യി. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​കെ എ​​​ണ്ണം 37 ആ​​​യും ഉ​​​യ​​​ര്‍​ന്നു. കൂ​​​ടു​​​ത​​​ല്‍ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യാ​​​ല്‍, പു​​​തി​​​യ ജീ​​​വ​​​ജാ​​​തി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഇ​​​ന്ത്യ​​​യി​​​ല്‍​നി​​​ന്ന് പു​​​റ​​​ത്തു​​​വ​​​രാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്ന് ടി.​​​ബി. സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​ന്‍ ചൂണ്ടിക്കാട്ടി.

Latest News

Corehub Up