x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ധാ​ര​ണ


Published: February 13, 2026 01:09 AM IST | Updated: February 13, 2026 01:09 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ന് വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി അ​ക്കാ​ദ​മി​ക സ​ഹ​ക​ര​ണ​ത്തി​നു ഡോ.​കെ.​ജെ. വ​ര്‍​ഗീ​സ് ധാ​ര​ണാ​പ​ത്ര​ങ്ങ​ള്‍ കൈ​മാ​റു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജ് മൂ​ന്ന് വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി അ​ക്കാ​ദ​മി​ക ഗ​വേ​ഷ​ണ സ​ഹ​ക​ര​ണ​ത്തി​നാ​യു​ള്ള ധാ​ര​ണാ പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വ​ച്ചു. മ​ലേ​ഷ്യ​യി​ലെ ലി​ങ്ക​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഒ​രു​മി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ലാ​വോ​സ്, ബാ​ലി ധ്യാ​ന​പു​ര യൂ​ണി​വേ​ഴ്‌​സി​റ്റി ഇ​ന്തോ​നേ​ഷ്യ, ഇ​ന്‍റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മ​ലേ​ഷ്യ എ​ന്നീ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളു​മാ​യാ​ണ് ധാ​ര​ണ​യാ​യ​ത്.

ഗ​വേ​ഷ​ണം, അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി വി​നി​മ​യം, സം​യു​ക്ത പ​ഠ​ന പ​ദ്ധ​തി​ക​ള്‍, കോ​ണ്‍​ഫ​റ​ന്‍​സു​ക​ള്‍, ശി​ല്പ​ശാ​ല​ക​ള്‍ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ക്രൈ​സ്റ്റ് കോ​ള​ജി​നു വേ​ണ്ടി വൈ​സ് പ്രി​ന്‍​സി​പ്പലും ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഡീ​നു​മാ​യ ഡോ.​കെ.​ജെ. വ​ര്‍​ഗീ​സ് ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പുവ​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ​ഠ​ന ഗ​വേ​ഷ​ണ അ​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ അ​റി​യി​ച്ചു. ക്രൈ​സ്റ്റ് കോ​ള​ജി​ന് 50 ഓ​ളം വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​മാ​യി പ​ഠ​ന ഗ​വേ​ഷ​ണ രം​ഗ​ത്ത് ധാ​ര​ണ​യു​ണ്ട്.

Tags : Christ College nattuvishesham local news

Recent News

Corehub Up