ഇരിങ്ങാലക്കുട: വ്യവസായ അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായി, ക്രൈസ്റ്റ് കോളജ് കെമിസ്ട്രി വിഭാഗവും ഇന്നൊവേഷന് സെന്ററും ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററീസുമായുള്ള ജിജിബി സഹകരണത്തിലൂടെ ഗവേഷണാധിഷ്ഠിത ഇന്റേണ്‍ഷിപ്പിന് ധാരണയായി.
ഈ പദ്ധതിയുടെ ഭാഗമായി ബി എസ്സി കെമിസ്ട്രി കോഴ്സിലെ കെ.എസ്. അഭിജിത്ത്, അലീന മരിയ ബാബു, കെ.ജെ. പാര്‍വതി, സ്മൃതി ദാസ് എന്നീ നാലുവിദ്യാര്ഥികളെയാണ് ഇന്റേണ്‍ഷിപ്പിനായി തെരഞ്ഞെടുത്തത്. മെച്ചപ്പെട്ട ബാറ്ററി ഇലക്ട്രോലൈറ്റ് വികസിപ്പിക്കുക എന്നതാണ് ഇവരുടെ പ്രധാന ഗവേഷണ ലക്ഷ്യം.
ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററീസിന്റെ ഡയറക്ടര്‍ സി.എം. നിള, കെമിസ്ട്രി വിഭാഗം മേധാവി ഡോ. റാണി വര്‍ഗീസ്, റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജിജോ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Christ College MoU