x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈസ്റ്റ് കോ​ള​ജി​ല്‍ സൈ​ക്ല​ത്തണ്‍

വെബ് ഡെസ്ക്
Published: August 15, 2026 03:05 AM IST | Updated: August 15, 2026 03:05 AM IST

സൈ​ക്ല​ത്ത​ണ്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പാ​ട്രി​ക് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യുന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: അ​ന്താ​രാ​ഷ്ട്ര യു​വ​ജ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെയും ഹ​ര്‍ ഘ​ര്‍ തി​രം​ഗാ പ്ര​ചാ​ര​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ എ​ന്‍​സി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൈ​ക്ല​ത്തണ്‍ സം​ഘ​ടി​പ്പി​ച്ചു.

യു​വ​ജ​ന പ​ങ്കാ​ളി​ത്തം, ദേ​ശ​സ്‌​നേ​ഹം, ശാ​രീ​രി​ക​ക്ഷ​മ​ത, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. പോ​ലീ​സ് വ​കു​പ്പി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പാ​ട്രി​ക് സൈ​ക്ല​ത്തണ്‍ ഫ്ലാഗ്ഓ​ഫ് ചെ​യ്തു.
ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ, എ​ന്‍​സി​സി എ​എ​ന്‍​ഒ ലെ​ഫ്റ്റ​ന​ന്‍റ്് ഡോ. ​ഫ്രാ​ങ്കോ ടി. ​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും കേ​ര​ള ബ​റ്റാ​ലി​യ​ന്‍ എ​ന്‍​സി​സി​യി​ലെ പി.​ഐ. സ്റ്റാ​ഫ് ഹ​വി​ല്‍​ദാ​ര്‍ കെ. ​സൂ​ര​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വി​വി​ധ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ സൈ​ക്ല​ത്തണ്‍ ക​ട​ന്നു​പോ​യി. ഇ​രി​ങ്ങാ​ല​ക്കു​ട പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കു​ന്ന എ​ന്‍​സി​സി മൈം ​അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് സം​ഘം ക്രൈ​സ്റ്റ് കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി പ​രി​പാ​ടി സ​മാ​പി​ച്ചു.

Tags : Nattuvishesham Districtnews Christ College

Recent News

Corehub Up