ഇടിമിന്നലേറ്റ് തകര്‍ന്ന സ്വിച്ച് ബോര്‍ഡ്.
വെള്ളിക്കുളങ്ങര: മോനൊടി നീരാട്ടുകുഴിയില്‍ ശക്തമായ ഇടിമിന്നലില്‍ ഗൃഹനാഥന് പൊള്ളലേറ്റു. വീടിനും വീട്ടുപകരണങ്ങള്‍ക്കും നാശമുണ്ടായി. തിരുത്തൂക്കാരന് രത്നനാണ് ശരീരത്തിനുപുറത്ത് പൊള്ളലേറ്റത്.
പൊള്ളല്‍ സാരമുള്ളതല്ല. രാത്രി എട്ടരയോടെയാണ് വീടിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്ന സമയത്താണ് ശക്തമായ മിന്നലുണ്ടായത്. മിന്നലില്‍ അരക്കെട്ടിനു പുറകില്‍ രത്നന് പൊള്ളലേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്ന് രത്നന് പറഞ്ഞു.
കോണ്‍ക്രീറ്റ് വീടിന്റെ പുറത്തേക്കുള്ള വാതിലിനോടുചേര്ന്ന് പതിച്ചിരുന്ന ടൈലുകള്‍ ഇളകിത്തെറിച്ചു.
മുറിയലുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര മിന്നലേറ്റു തകര്‍ന്നു. പുറംഭിത്തിയോട് ചേര്‍ന്ന് മണ്ണില്‍ കുഴിരൂപപ്പെട്ടിട്ടുണ്ട്. വൈദ്യുതിമീറ്റര്ബോര്ഡിലെ ഫ്യൂസ് കത്തിപ്പോയ നിലയിലാണ്. ജനലിന്റെ ചില്ലുപാളികളും തകര്‍ന്നിട്ടുണ്ട്.മുറിയിലെ സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു. വയറിംഗും കത്തിനശിച്ചു. ഗൃഹോപകരണങ്ങള്‍ക്ക് കേടുപറ്റിയതായി സംശയിക്കുന്നുണ്ട്.
സമീപത്തെ ഏതാനും വീടുകളിലെ ഇന്‍വര്‍ട്ടര്‍ അടക്കമുള്ള വീട്ടുകരണങ്ങള്ക്കും മിന്നലില്‍ കേടുപറ്റി. വാര്‍ഡ് മെമ്പര്‍ പി.എസ്. അംബുജാക്ഷന് സ്ഥലത്തെത്തി.
Tags : electrical wiring destroyed by fire Nattuvishesham DistrictNews