Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electrical Wiring Destroyed By Fire

Thrissur

ഇടി​മി​ന്ന​ലി​ല്‍ ഗൃ​ഹ​നാ​ഥ​ന് പൊ​ള്ള​ലേ​റ്റു, വ​യ​റിം​ഗ് ക​ത്തി​ന​ശി​ച്ചു

വെ​ള്ളി​ക്കു​ള​ങ്ങ​ര: മോ​നൊ​ടി നീ​രാ​ട്ടു​കു​ഴി​യി​ല്‍ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ ഗൃ​ഹ​നാ​ഥ​ന് പൊ​ള്ള​ലേ​റ്റു. വീ​ടി​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്കും നാ​ശ​മു​ണ്ടാ​യി. തി​രു​ത്തൂ​ക്കാ​ര​ന്‍ ര​ത്‌​ന​നാ​ണ് ശ​രീ​ര​ത്തി​നു​പു​റ​ത്ത് പൊ​ള്ള​ലേ​റ്റ​ത്.

പൊ​ള്ള​ല്‍ സാ​ര​മു​ള്ള​ത​ല്ല. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് വീ​ടി​ന​ക​ത്തി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്താ​ണ് ശ​ക്ത​മാ​യ മി​ന്ന​ലു​ണ്ടാ​യ​ത്. മി​ന്ന​ലി​ല്‍ അ​ര​ക്കെ​ട്ടി​നു പു​റ​കി​ല്‍ ര​ത്‌​ന​ന് പൊ​ള്ള​ലേ​റ്റു. ഭാ​ഗ്യം കൊ​ണ്ടു​മാ​ത്ര​മാ​ണ് താ​നും കു​ടും​ബ​വും ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ര​ത്‌​ന​ന്‍ പ​റ​ഞ്ഞു.

കോ​ണ്‍​ക്രീ​റ്റ് വീ​ടി​ന്‍റെ പു​റ​ത്തേ​ക്കു​ള്ള വാ​തി​ലി​നോ​ടു​ചേ​ര്‍​ന്ന് പ​തി​ച്ചി​രു​ന്ന ടൈ​ലു​ക​ള്‍ ഇ​ള​കിത്തെറി​ച്ചു.

മു​റി​യ​ലു​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​സേ​ര മി​ന്ന​ലേ​റ്റു ത​ക​ര്‍​ന്നു. പു​റം​ഭി​ത്തി​യോ​ട് ചേ​ര്‍​ന്ന് മ​ണ്ണി​ല്‍ കു​ഴിരൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വൈ​ദ്യു​തി​മീ​റ്റ​ര്‍​ബോ​ര്‍​ഡി​ലെ ഫ്യൂ​സ് ക​ത്തി​പ്പോ​യ നി​ല​യി​ലാ​ണ്. ജ​ന​ലി​ന്‍റെ ചി​ല്ലു​പാ​ളി​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.മു​റി​യി​ലെ സ്വി​ച്ച് ബോ​ര്‍​ഡു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. വ​യ​റിം​ഗും ക​ത്തി​ന​ശി​ച്ചു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് കേ​ടു​പ​റ്റി​യ​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്.

സ​മീ​പ​ത്തെ ഏ​താ​നും വീ​ടു​ക​ളി​ലെ ഇ​ന്‍​വ​ര്‍​ട്ട​ര്‍ അ​ട​ക്ക​മു​ള്ള വീ​ട്ടു​ക​ര​ണ​ങ്ങ​ള്‍​ക്കും മി​ന്ന​ലി​ല്‍ കേ​ടു​പ​റ്റി. വാ​ര്‍​ഡ് മെമ്പ​ര്‍ പി.​എ​സ്.​ അം​ബു​ജാ​ക്ഷ​ന്‍ സ്ഥ​ല​ത്തെ​ത്തി.

Latest News

Corehub Up