x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോ​ട​നം; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ


Published: April 20, 2026 11:34 AM IST | Updated: April 20, 2026 11:35 AM IST

ചെ​ന്നൈ: വി​രു​ദു​ന​ഗ​ർ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നും ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഫാ​ക്ട​റി ഉ​ട​മ​യും മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​യ ഈ​ശ്വ​രി, ഭ​ർ​ത്താ​വ് മു​ത്തു​മാ​ണി​ക്കം എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​രു​വ​രെ ക​ണ്ടെ​ത്താ​ൻ നാ​ല് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. മ​ധു​ര, തേ​നി ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

വ​ന​ജ ഫ​യ​ർ വ​ർ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 25 പേ​ർ മ​രി​ച്ചെ​ന്നും മൂ​ന്ന് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. സ്ഫോ​ട​നം ന​ട​ക്കു​മ്പോ​ൾ നൂ​റോ​ളം പേ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഞാ​യ​റാ​ഴ്‌​ച പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

ഈ ​ച​ട്ടം ലം​ഘി​ച്ചാ​ണ് സ്ഥാ​പ​നം ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു വ​ൻ​തോ​തി​ൽ ഓ​ർ​ഡ​ർ ല​ഭി​ച്ച​തി​നാ​ൽ അ​വ​ധി ദി​വ​സ​വും നൂ​റോ​ളം പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. വെ​ടി​മ​രു​ന്നു നി​റ​യ്ക്കു​ന്ന​തി​നി​ടെ തീ​പ്പൊ​രി ചി​ത​റി​യ​താ​ണു അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് അ​വ​ശി​ഷ്‌​ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ക​ള​ക്ട​റും എ​സ്പി​യു​മ​ട​ക്ക​മു​ള്ള​വ​ർ അ​ത്‌​ഭു​ത​ക​ര​മാ​യാ​ണു ര​ക്ഷ​പ്പെ​ട്ട​ത്.

Tags : Explosion firecracker factory arrest

Recent News

Corehub Up