x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിച്ചു, ചീളുകൾ കുത്തിക്കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം


Published: April 15, 2026 06:41 PM IST | Updated: April 15, 2026 06:41 PM IST

കൊ​യി​ലാ​ണ്ടി: കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ൽ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 16 വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. കൊ​യി​ലാ​ണ്ടി കൊരയങ്ങാട് തെരുവിൽ അദ്വൈതാണ് മരിച്ചത്. പ‌ടക്കം സ്റ്റീൽ പാത്രത്തിൽ വെച്ച് പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. യൂ‌ട്യൂബിൽ നോക്കിയാണ് അദ്വൈതും സുഹൃത്തുക്കളും ഈ മാതൃക അനുകരിക്കാൻ ശ്രമിച്ചത്. ക്ഷേത്ര മൈതാനത്ത് വെച്ചായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിയായിരുന്നു അദ്വൈത്. 

പ​ട​ക്കം ക​യ്യി​ലി​രു​ന്ന് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 

സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​പ​യോ​ഗി​ച്ച പ​ട​ക്ക​ത്തി​ന്‍റെ തീ​വ്ര​ത​യെ​ക്കു​റി​ച്ചും അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ട​ക്ക​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളെ പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ ഒ​റ്റ​യ്ക്ക് വി​ട​രു​തെ​ന്നും അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

 

 

Tags : Student Death Firecracker Latest News

Recent News

Corehub Up