Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trap

പവർകട്ടിനു പിന്നാലെ യുവാവ് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; രക്ഷകരായി ഫയർഫോഴ്സ്

പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട്‌ വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.

വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ വ്യായാമം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്‍റ് പോയി. ഇതോടെ മഹേഷ് ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. കറന്‍റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.

International

ദു​ബാ​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ യു​വ​തി​ക്ക് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മോ​ച​നം

ദു​ബാ​യി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ക​ഴി​യാ​തെ ദു​ബാ​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​നി​ക്ക് മോ​ച​നം. പാ​സ്‌​പോ​ർ​ട്ട് പോ​ലും കൈ​യി​ലി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഹ​സ്ത മ​ഹാ​ന​ന്ദ എ​ന്ന യു​വ​തി​യാ​ണ് ദു​ബാ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ട​പെ​ട്ട് മോ​ചി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

മൂ​ന്ന് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഹ​സ്ത 2019-ലാ​ണ് യു​എ​ഇ​യി​ൽ എ​ത്തി​യ​ത്. 2022-ൽ ​ഒ​രു ത​വ​ണ നാ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും അ​തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ തൊ​ഴി​ലു​ട​മ അ​നു​വ​ദി​ച്ചി​ല്ല. മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നാ​ട്ടി​ലെ കു​ടും​ബ​വു​മാ​യി ഇ​വ​ർ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ ഒ​ഡീ​ഷ​യി​ലു​ള്ള കു​ടും​ബം ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​നാ​യി നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ ക​ന്പ​നി നാ​ട്ടി​ലേ​ക്ക് വി​ടു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഹ​സ്ത ഫേ​സ്ബു​ക്കി​ലൂ​ടെ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

ഹ​സ്ത​യു​ടെ പാ​സ്‌​പോ​ർ​ട്ട് ന​മ്പ​ർ, വീ​സ വി​വ​ര​ങ്ങ​ൾ എ​ന്നി​വ വ​ഴി സ്പോ​ൺ​സ​റെ​യും ക​മ്പ​നി മാ​നേ​ജ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി. കോ​ൺ​സു​ലേ​റ്റി​ന്‍റെ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ മെ​യ് 12-ന് ​ക​മ്പ​നി മാ​നേ​ജ​ർ ഹ​സ്ത​യെ ദു​ബാ​യി കോ​ൺ​സു​ലേ​റ്റ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചു.

കോ​ൺ​സു​ലേ​റ്റി​ൽ എ​ത്തി​ച്ച ഹ​സ്ത​യു​ടെ വീ​സ​യും ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റും അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് കോ​ൺ​സു​ലേ​റ്റ് പ​രി​സ​ര​ത്ത് അ​വ​ർ​ക്ക് 15 ദി​വ​സ​ത്തോ​ളം താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കി. ഹ​സ്ത​യ്ക്ക് ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്ന ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ക​മ്പ​നി​യെ​ക്കൊ​ണ്ട് വാ​ങ്ങി ന​ൽ​കാ​ൻ കോ​ൺ​സു​ലേ​റ്റി​ന് സാ​ധി​ച്ചു. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ൽ നി​ന്നാണ് കോ​ൺ​സു​ലേ​റ്റ് ഇ​വ​ർ​ക്ക് നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് എ​ടു​ത്തു ന​ൽ​കിയത്.

 

National

ഗ​വ​ർ​ണ​ർ​ക്ക് പോ​കാ​നാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി പോ​യ യു​വാ​വ് റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ക​ട​ന്നു​പോ​കാ​നാ​യി പോ​ലീ​സ് റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യും യു​വാ​വും റോ​ഡി​ൽ കു​ടു​ങ്ങി​യ​ത് അ​ര​മ​ണി​ക്കൂ​ർ.

ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യു​വാ​വ്. ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ കു​ടു​ങ്ങി​യ​ത് വി​ഐ​പി വാ​ഹ​ന​വ്യൂ​ഹ​ത്തി​നെ ക​ട​ത്തി​വി​ടാ​നു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ. അ​ര​മ​ണി​ക്കൂ​റോ​ളം ട്രാ​ഫി​ക്കി​ൽ കു​ടു​ങ്ങി​യ​തോ​ടെ ന​ടു​റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് യു​വാ​വ് പ്ര​തി​ഷേ​ധി​ച്ചു.

ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ പോ​ലും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ലോ​ട്ടി​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം പോ​ലീ​സ് 30 മി​നി​റ്റോ​ളം പൂ​ർ​ണ​മാ​യി ത​ട​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യു​മാ​യി ഒ​രു യു​വാ​വ് ഇ​തേ റോ​ഡി​ലൂ​ടെ വ​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ടും സി​ഗ്ന​ലി​ൽ പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഗ​വ​ർ​ണ​ർ എ​ച്ച്എ​എ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ച​ത് യു​വാ​വി​നെ കോ​പാ​കു​ല​നാ​ക്കി. ക​ന​ത്ത ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ ഭാ​ര്യ കാ​റി​നു​ള്ളി​ൽ പെ​ട്ടു​പോ​യ​തോ​ടെ, യു​വാ​വ് കാ​റി​ൽ നി​ന്നി​റ​ങ്ങി ഇ​സ്രോ ജം​ഗ്ഷ​നി​ലെ സീ​ബ്രാ ക്രോ​സിം​ഗി​ന് ന​ടു​വി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​യാ​ണെ​ന്നും അ​ര​മ​ണി​ക്കൂ​ർ നേ​രം ഗ​താ​ഗ​തം ത​ട​ഞ്ഞു​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സ​ഹോ​ദ​രി​മാ​ർ ശ്വാ​സംമു​ട്ടി മ​രി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ അ​ൽ​വാ​റി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ട് പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. സ​ഹോ​ദ​രി​മാ​രാ​യ ടി​ന (എ​ട്ട്), ല​ക്ഷ്മി (അ​ഞ്ച്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള കാ​ർ സ​ർ​വീ​സ് സെ​ന്‍റ​ലേ​ക്കെ​ത്തി​യ കു​ട്ടി​ക​ൾ അ​വി​ടെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന​ടു​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ക​ളി​ക്കാ​നാ​യി കാ​റി​നു​ള്ളി​ലേ​ക്ക് ക​യ​റി​കയും വാ​തി​ലു​ക​ൾ അ​ബ​ദ്ധ​ത്തി​ൽ ലോ​ക്കാ​വു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പു​റ​ത്ത് 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​റി​നു​ള്ളി​ലെ ചൂ​ട് ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യാ​യി​രു​ന്നു. ക​ഠി​ന​മാ​യ ചൂ​ടി​ൽ ശ്വാ​സം​മു​ട്ടി ഇ​രു​വ​രും മ​രി​ച്ചു. ഏ​റെ നേ​ര​മാ​യി​ട്ടും കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കാ​റി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി​ക​ളെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഏ​ക​ദേ​ശം 30 മി​നി​റ്റോ​ളം കു​ട്ടി​ക​ൾ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ച്ചി മോ​ഡ​ലിം​ഗ് കെ​ണി; മു​ഖ്യ ആ​സൂ​ത്ര​ക​ കൊ​ച്ചി​യിൽ, അ​തി​ജീ​വി​ത​മാ​രെ സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചോ​യെ​ന്നും പ​രി​ശോ​ധി​ക്കും

കൊ​ച്ചി: മും​ബൈ​യി​ൽ​വ​ച്ചു പി​ടി​യി​ലാ​യ കൊ​ച്ചി​യി​ലെ മോ​ഡ​ലിം​ഗ് കെ​ണി​യു​ടെ മു​ഖ്യ ആ​സൂ​ത്ര​ക സി​ന്ധു​വി​നെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ചു​രു​ള​ഴി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. അ​തി​ജീ​വി​ത​മാ​രെ കാ​രി​യ​ർ​മാ​രാ​ക്കി നാ​ട്ടി​ലേ​ക്ക് സ്വ​ർ​ണം ക​ട​ത്തി​യോ എ​ന്ന​തി​ല​ട​ക്കം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള വി​മാ​ന​ത്ത​വ​ള​ങ്ങ​ളി​ലാ​ണ് പ​ല​രും എ​ത്തി​യ​ത്. യു​വ​തി​ക​ളെ ദു​ബാ​യി​യി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്ത​തും വി​സ​യ​ട​ക്കം ന​ൽ​കി​യ​തും സി​ന്ധു ത​ന്നെ​യാ​ണ്. ദു​ബാ​യി​ൽ ഫാ​ഷ​ൻ ഷോ ​ഉ​ണ്ടെ​ന്ന് മോ​ഡ​ലു​ക​ളെ തെ​റ്റി​ധ​രി​പ്പി​ച്ചാ​യി​രു​ന്നു ഇ​വി​ടെ എ​ത്തി​ച്ച​ത്.

കേ​സി​ൽ ര​ണ്ട് വ​നി​ത​ക​ളെ​യാ​ണ് ഇ​നി പി​ടി​കൂ​ടാ​നു​ള്ള​ത്. അ​വ​രെ ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി സ​മീ​പി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ. മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും സെ​ക്സ് റാ​ക്ക​റ്റും ന​ട​ന്നു​വെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. അ​തി​നി​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഗു​ണ്ടാ ബ​ന്ധ​മു​ള്ള അ​ലീ​ന പ​രാ​തി​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. അ​ലീ​ന​യു​ടേ​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up