x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ കെണിയും ഷായും

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: August 8, 2026 02:26 AM IST | Updated: August 8, 2026 02:26 AM IST

അ​​​മി​​​ത് ഷാ, കെ.സി. വേണുഗോപാൽ

ബ്രി​​​ട്ടീ​​​ഷ് വെ​​​സ്റ്റ്മി​​​ന്‍സ്റ്റ​​​ര്‍ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലു​​​ള്ള​​​ത്. പ്രാ​​​യ​​​പൂ​​​ര്‍ത്തി വോ​​​ട്ട​​​വ​​​കാ​​​ശ​​​ത്തി​​​ലൂ​​​ടെ നേ​​​രി​​​ട്ടു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 543 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള ലോ​​​ക്‌​​​സ​​​ഭ​​​യും എം​​​എ​​​ല്‍എ​​​മാ​​​രി​​​ല്‍നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന 245 പേ​​​രു​​​ടെ രാ​​​ജ്യ​​​സ​​​ഭ​​​യും ചേ​​​ര്‍ന്ന പാ​​​ര്‍ല​​​മെ​ന്‍റാ​​​ണ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​ന്‍റെ അ​​​ടി​​​ത്ത​​​റ. ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യാ​​​യ ലോ​​​ക്‌​​​സ​​​ഭ​​​യും പൂ​​​ര്‍ണ​​​മാ​​​യി പി​​​രി​​​ച്ചു​​​വി​​​ടാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സ്ഥി​​​രം സ​​​ഭ​​​യാ​​​യ രാ​​​ജ്യ​​​സ​​​ഭ​​​യും പ​​​തി​​​വാ​​​യി സ്തം​​​ഭി​​​ക്കു​​​മ്പോ​​​ള്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​മാ​​​ണു ത​​​ക​​​രു​​​ന്ന​​​ത്.

ആ​​​ഗോ​​​ള ജ​​​നാ​​​ധി​​​പ​​​ത്യ പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍ക്കൊ​​​ണ്ട​​​തും ത​​​ദ്ദേ​​​ശീ​​​യ മൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ വേ​​​രൂ​​​ന്നി​​​യ​​​തു​​​മാ​​​യ സ​​​മ​​​ഗ്ര​​​മാ​​​യ ച​​​ട്ട​​​ക്കൂ​​​ടു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ശ​​​ക്തി. ജുഡീ​​​ഷറി മു​​​ത​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ വ​​​രെ​​​യു​​​ള്ള പ്ര​​​ധാ​​​ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്വ​​​ത​​​ന്ത്ര​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​നം സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​യ​​​തു വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണ്. പാ​​​ര്‍ലമെ​ന്‍റി​ന്‍റെ​യും ​​​ പാ​​​ര്‍ലമെ​ന്‍റ​​​റി പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ര്യാ​​​ദ​​​ക​​​ളു​​​ടെ​​​യും ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്ത​​​ലാണു മ​​​റ്റൊ​​​രു ഭീ​​​ഷ​​​ണി.

പൗ​​​ര​​​ന്‍റെ ഇ​​​ടം ചു​​​രു​​​ങ്ങു​​​ന്നു

തീ​​​ര്‍ത്തും സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കേ​​​ണ്ട അ​​​ന്വേ​​​ഷ​​​ണ, മേ​​​ല്‍നോ​​​ട്ട, നി​​​യ​​​ന്ത്ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ നേ​​​രി​​​ടു​​​ന്നു. ഭ​​​ര​​​ണ​​​ത്തി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും സു​​​താ​​​ര്യ​​​ത​​​യും തീ​​​ര്‍ത്തും കു​​​റ​​​യു​​​ന്നു. പൗ​​​ര​ന്‍റെ ഇ​​​ടം ചു​​​രു​​​ങ്ങു​​​ന്നു. മാ​​​ധ്യ​​​മസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും അ​​​ഭി​​​പ്രാ​​​യസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നും ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും ഭീ​​​ഷ​​​ണി​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും കൂ​​​ടു​​​ന്നു. സി​​​വി​​​ല്‍ സ​​​മൂ​​​ഹ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ മേ​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ത​​​ട​​​സ​​​ങ്ങ​​​ളും നി​​​യ​​​മ​​​പ​​​ര​​​വും രാ​​​ഷ്്ട്രീ​​​യ​​​വു​​​മാ​​​യ സ​​​മ്മ​​​ര്‍ദ​​​ങ്ങ​​​ളും ഭീ​​​ഷ​​​ണി​​​ക​​​ളും വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്നു. എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി​​​യും അ​​​ത്ത​​​ര​​​ത്തി​​​ലൊ​​​ന്നാ​​​ണ്.

പാ​​​ര്‍ല​​​മെ​​​ന്‍റി​​​നെ അ​​​വ​​​ഗ​​​ണി​​​ക്ക​​​രു​​​ത്

ഏ​​​റ്റ​​​വും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ക​​​ര്‍ശ​​​ന​​​മാ​​​യ നി​​​യ​​​മ​​​നി​​​ര്‍മാ​​​ണ അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തു​​​ക​​​യും വേ​​​ണ്ട ബി​​​ല്ലു​​​ക​​​ള്‍ ച​​​ര്‍ച്ച പോ​​​ലും ചെ​​​യ്യാ​​​തെ, ഗി​​​ല്ല​​​റ്റി​​​ന്‍ ചെ​​​യ്തു മി​​​നി​​​റ്റു​​​ക​​​ള്‍ കൊ​​​ണ്ടു പാ​​​സാ​​​ക്കു​​​ന്ന​​​താ​​​ണു ദു​​​ര​​​ന്തം. ഓ​​​രോ വ​​​കു​​​പ്പും തി​​​രി​​​ച്ച് ആ​​​ഴ​​​ത്തി​​​ലു​​​ള്ള ക്ലോ​​​സ് ബൈ ​​​ക്ലോ​​​സ് വി​​​ശ​​​ക​​​ല​​​നം കൂ​​​ടാ​​​തെ വി​​​വാ​​​ദ ബി​​​ല്ലു​​​ക​​​ള്‍ പോ​​​ലും വേ​​​ഗ​​​ത്തി​​​ല്‍ പാ​​​സാ​​​ക്കു​​​ന്നു.

വി​​​ശ​​​ദ​​​വും വി​​​ദ​​​ഗ്ധവുമാ​​​യ കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​യ്ക്കും സ​​​മ​​​വാ​​​യ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി പ്ര​​​ധാ​​​ന ബി​​​ല്ലു​​​ക​​​ളെ​​​ങ്കി​​​ലും പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​ക​​​ള്‍ക്കു റ​​​ഫ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്. പ​​​ക്ഷേ വ​​​ള​​​രെക്കുറ​​​ച്ചു ബി​​​ല്ലു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ലു​​​ള്ള​​​പ്പോ​​​ള്‍ പോ​​​ലും സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലെ​​​ത്താ​​​തെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു.

പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ കടയ്ക്കല്‍ കോ​​​ടാ​​​ലി വ​​​യ്ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണി​​​ത്. പാ​ര്‍​ല​മെ​ന്‍റി​നോ​ടും ജ​നാ​ധി​പ​ത്യ​ത്തോ​ടു​മു​ള്ള പൊ​തു​ജ​ന വി​ശ്വാ​സ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും ത​ക​ര്‍​ക്ക​രു​ത്.

ധ​​​ന്‍ക​​​റി​​​ന്‍റെ ഗ​​​തി വ​​​രാ​​​തി​​​രി​​​ക്ക​​​ട്ടെ

ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യോ​​​ട് സ​​​ഭ​​​യി​​​ല്‍ വ​​​രാ​​​ന്‍ പ​​​റ​​​യ​​​ണ​​​മെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നു പ​​​റ​​​യേ​​​ണ്ടിവ​​​ന്നു. സ​​​ഭ​​​യി​​​ല്‍ വ​​​ന്ന് ഷാ ​​​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യു​​​ടെ അ​​​ഭ്യ​​​ര്‍ഥ​​​ന ശ​​​രി​​​വ​​​ച്ചാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്്ട്ര​​​പ​​​തി​​​യു​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​വും അ​​​സാ​​​ധാ​​​ര​​​ണ​​​വു​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ല്‍.

ഏ​​​തു മ​​​ന്ത്രി​​​യാ​​​ണു സ​​​ര്‍ക്കാ​​​രി​​​നുവേ​​​ണ്ടി പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നു ഖാ​​​ര്‍ഗെ ആ​​​ജ്ഞാ​​​പി​​​ക്കേ​​​ണ്ടെ​​​ന്ന് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ​​​മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു പ​​​റ​​​ഞ്ഞ​​​പ്പോ​​​ഴും അ​​​ധ്യ​​​ക്ഷ​​​ന്‍ യോ​​​ജി​​​ച്ചി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റേ​​​തു നി​​​ര്‍ദേ​​​ശ​​​മ​​​ല്ല, അ​​​ഭ്യ​​​ര്‍ഥ​​​ന​​​യാ​​​യി ക​​​ണ്ടാ​​​ല്‍ മ​​​തി​​​യെ​​​ന്നുകൂ​​​ടി പ​​​റ​​​ഞ്ഞു മ​​​ന്ത്രി​​​യെ തി​​​രു​​​ത്താ​​​നും രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ത​​​യാ​​​റാ​​​യി.

പ്ര​​​തി​​​പ​​​ക്ഷ വി​​​കാ​​​രം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു. മോ​​​ദി​​​യു​​​ടെ​​​യും ഷാ​​​യു​​​ടെ​​​യും അ​​​പ്രീ​​​തി​​​ക്കു വി​​​ധേ​​​യ​​​നാ​​​യ മു​​​ന്‍ ഉ​​​പ​​​രാ​​​ഷ്്ട്ര​​​പ​​​തി ജ​​​ഗ​​​ദീ​​​പ് ധ​​​ന്‍ക​​​റി​​​ന്‍റെ ഗ​​​തി രാ​​​ധാ​​​കൃ​​​ഷ്ണ​​​നു വരില്ലെന്നു ക​​​രു​​​താം.

അ​​​മി​​​ത് ഷാ​​​യോ​​​ടു സ​​​ഭ​​​യി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി നി​​​ര്‍ദേ​​​ശി​​​ക്കാ​​​ന്‍ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍ നി​​​ര്‍ബ​​​ന്ധി​​​ത​​​മാ​​​യെ​​​ങ്കി​​​ല്‍ പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം വ്യ​​​ക്തം. എ​​​ന്നി​​​ട്ടും ഇ​​​ന്ന​​​ലെ​​​യും ലോ​​​ക്‌​​​സ​​​ഭി​​​ലും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും വ​​​രാ​​​തെ ഷാ ​​​വി​​​ട്ടു​​​നി​​​ന്നു​​​വെ​​​ന്ന​​​താ​​​ണു പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി ജ​​​നാ​​​ധി​​​പ​​​ത്യം നേ​​​രി​​​ടു​​​ന്ന ഭീ​​​ഷ​​​ണി.

മു​​​റി​​​യി​​​ല​​​ല്ല, സ​​​ഭ​​​യി​​​ല്‍ വ​​​ര​​​ണം

കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ഷാ ​​​വ​​​ര്‍ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ദി​​​വ​​​സ​​​വും പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി റി​​​ജി​​​ജു​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​ക്വ​​​മാ​​​യി. പാ​​​ര്‍ല​​​മെ​​​ന്‍റ് വ​​​ള​​​പ്പി​​​ലോ അ​​​വി​​​ടു​​​ത്തെ മു​​​റി​​​യി​​​ലോ വ​​​രു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന​​​ത​​​ല്ല, സ​​​ഭ​​​യി​​​ലെ​​​ത്തി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​ണു മ​​​ന്ത്രി​​​യു​​​ടെ ചു​​​മ​​​ത​​​ല. ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി മ​​​നഃ​​​പൂ​​​ര്‍വം സ​​​ഭ​​​യി​​​ല്‍നി​​​ന്നു വി​​​ട്ടു​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണെ​​​ന്നു വ്യ​​​ക്തം. പാ​​​ര്‍ല​​​മെ​ന്‍റ​​​ിനെ​​​യും ജ​​​ന​​​ങ്ങ​​​ളെ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​യും ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​കു​​​മി​​​ത്. ഒ​​​രു സ​​​ര്‍ക്കാ​​​രി​​​നും മ​​​ന്ത്രി​​​ക്കും അ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി ഭൂ​​​ഷ​​​ണ​​​മ​​​ല്ല.

പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചും അ​​​യോ​​​ധ്യ സം​​​ഭാ​​​വ​​​നക്കൊ​​​ള്ള​​​യെ​​​ക്കു​​​റി​​​ച്ചും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യാ​​​ല്‍ സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​വും സ്തം​​​ഭ​​​ന​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ലും ഖാ​​​ര്‍ഗെ​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പാ​​​ര്‍ലമെ​ന്‍റ് സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്തു​​​ക​​​യെ​​​ന്ന​​​തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ര്‍ക്കാ​​​രിന്‍റേ​​​താ​​​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​പ്പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണു പ്ര​തി​പ​ക്ഷം.

ഭീ​​​ഷ​​​ണി​​​യാ​​​യി എ​​​ഫ്‌​​​സി​​​ആ​​​ര്‍എ

ഇ​​​തി​​​നി​​​ടെ, വി​​​വാ​​​ദ എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ബി​​​ല്ലു​​​മാ​​​യി ഷാ ​​​ബു​​​ധ​​​നാ​​​ഴ്ച സ​​​ഭ​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ലെ ഉ​​​ന്ന​​​ത​​​ര്‍ പ​​​റ​​​യു​​​ന്നു. ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി വേ​​​ണ്ട​​​ത്ര കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​തെ​​​യും പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്ലാ​​​തെ​​​യും ഭേ​​​ദ​​​ഗ​​​തി പാ​​​സാ​​​ക്കി​​​യാ​​​ല്‍ അ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ ഭാ​​​ര​​​ത​​​ത്തി​ന്‍റെ ആ​​​ത്മാ​​​വി​​​ന് മു​​​റി​​​വാ​​​കും. വി​​​ദേ​​​ശ​​​ത്തുനി​​​ന്നു വ​​​രു​​​ന്ന ഓ​​​രോ രൂ​​​പ​​​യു​​​ടെ​​​യും ഇ​​​തു ചെ​​​ല​​​വി​​​ടു​​​ന്ന​​​തി​​​ന്‍റെ​​​യും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ നി​​​ല​​​വി​​​ലെ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചു​​​ത​​​ന്നെ കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നു ല​​​ഭി​​​ക്കും. കൃ​​​ത്യ​​​മാ​​​യി വി​​​വ​​​രം ന​​​ല്‍കാ​​​തെ ലൈ​​​സ​​​ന്‍സ് പു​​​തു​​​ക്കി ന​​​ല്‍കി​​​ല്ല. അ​​​തി​​​നാ​​​ല്‍, പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ല​​​ക്ഷ്യ​​​ത്തി​​​ല്‍ സം​​​ശ​​​യി​​​ക്കാ​​​തെ ത​​​ര​​​മി​​​ല്ല. രാ​​​ജ്യ​​​ത്തി​ന്‍റെ രാ​​​ഷ്ട്രീ​​​യക്ര​​​മംത​​​ന്നെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല പു​​​ന​​​ര്‍നി​​​ര്‍ണ​​​യ​​​ത്തി​​​നാ​​​യു​​​ള്ള ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലും സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലാ​​​യ​​​തു സ്വാ​​​ഭാ​​​വി​​​കം.

 

എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ടാ​​​നെ​​​ങ്കി​​​ലു​​​മു​​​ള്ള വി​​​വേ​​​കം കേ​​​ന്ദ്രം കാ​​​ണി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കാം. കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷം ബി​​​ല്ലി​​​നെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍ക്കു​​​ന്ന​​​തി​​​ന്‍റെ കാ​​​ര്യം സ​​​ര്‍ക്കാ​​​രി​​​നും ബോ​​​ധ്യ​​​മു​​​ണ്ടാ​​​കും. പ​​​ല​​​ര്‍ക്കും ബോ​​​ധ്യ​​​പ്പെ​​​ടാ​​​ത്ത കി​​​രാ​​​ത വ്യ​​​വ​​​സ്ഥ​​​ക​​​ളും മു​​​ന്‍കാ​​​ല പ്രാ​​​ബ​​​ല്യ​​​വും ഒ​​​ഴി​​​വാ​​​ക്കി​​​യേ മ​​​തി​​​യാ​​​കൂ. മു​​​ന്‍കാ​​​ല പ്രാ​​​ബ​​​ല്യം ഉ​​​ണ്ടാ​​​കി​​​ല്ലെന്ന്‌ മി​​​സോ​​​റം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ക്രൈ​​​സ്ത​​​വ നേ​​​താ​​​ക്ക​​​ള്‍ക്കും ഷാ ​​​വാ​​​ക്കു ന​​​ല്‍കി​​​യ​​​തു ന​​​ല്ല​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ വേ​​​ട്ട​​​യാ​​​ടു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ കെ​​​ണി​​​യാ​​​ണു പു​​​തി​​​യ എ​​​ഫ്‌​​​സി​​​ആ​​​ര്‍എ ഭേ​​​ദ​​​ഗ​​​തി​​​യെ​​​ന്ന ആ​​​ക്ഷേ​​​പം ത​​​ള്ളാ​​​നാ​​​കി​​​ല്ല.

ചി​​​ന്താ​​​ഗ​​​തി മാ​​​റി​​​യ ജെ​​​ന്‍ സി

ജെ​​​ന്‍ സി​​​യു​​​ടെ വി​​​ദ്യാ​​​ര്‍ഥി പ്ര​​​ക്ഷോ​​​ഭം രാ​​​ജ്യ​​​ത്തെ ചെ​​​റു​​​പ്പ​​​ക്കാ​​​ര്‍ക്കി​​​ട​​​യി​​​ല്‍ മാ​​​റി​​​വ​​​രു​​​ന്ന ചി​​​ന്താ​​​ഗ​​​തി​​​യു​​​ടെ നേ​​​ര്‍ചി​​​ത്ര​​​മാ​​​യി. മോ​​​ദി​​​യെ അ​​​ന്ധ​​​മാ​​​യി ആ​​​രാ​​​ധി​​​ക്കു​​​ന്ന​​​വ​​​ര​​​ല്ല ചെ​​​റു​​​പ്പ​​​ക്കാ​​​രെ​​​ന്നു തെ​​​ളി​​​ഞ്ഞു. ഏ​​​തെ​​​ങ്കി​​​ലും നേ​​​താ​​​വി​​​ന് ദൈ​​​വി​​​ക പ​​​രി​​​വേ​​​ഷം ന​​​ല്‍കു​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ന​​​ല്ല​​​തു​​​മ​​​ല്ല.

ബി​​​ഹാ​​​റി​​​ലെ ബങ്കി​​​പുരി​​​ല​​​ട​​​ക്കം മൂ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ ജ​​​ന​​​വി​​​ധി​​​യും മാ​​​റ്റ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് ബി​​​ജെ​​​പി​​​യു​​​ടെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​യും ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​തി​​​ന്‍ ന​​​ബീ​​​ന്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യ മൂ​​​ന്നു ത​​​വ​​​ണ ജ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത മ​​​ണ്ഡ​​​ല​​​മ​​​ാണു കൈ​​​വി​​​ട്ട​​​ത്. ഒ​​​രു ല​​​ക്ഷം വോ​​​ട്ടി​​​ന് ന​​​ബീ​​​ന്‍ ജ​​​യി​​​ച്ചി​​​ട​​​ത്ത് 19,000 വോ​​​ട്ടു​​​ക​​​ള്‍ക്ക് പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​നെ ജ​​​നം ജ​​​യി​​​പ്പി​​​ച്ചു. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​നോ​​​ടു ബി​​​ജെ​​​പി തോ​​​റ്റു. ഗു​​​ജ​​​റാ​​​ത്തി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജ​​​യി​​​ച്ചെ​​​ങ്കി​​​ലും 70,000 വോ​​​ട്ട​​​ര്‍മാ​​​രാ​​​ണു ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യെ കൈ​​​വി​​​ട്ട​​​ത്. ഒ​​​രു ല​​​ക്ഷം വോ​​​ട്ടി​​​ല്‍നി​​​ന്ന് ഭൂ​​​രി​​​പ​​​ക്ഷം 30,000 ആ​​​യി കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ജ​​​യി​​​ച്ചു​​​വെ​​​ന്ന​​​തി​​​ല്‍ ബി​​​ജെ​​​പി​​​ക്കു അ​​​ഭി​​​മാ​​​നി​​​ക്കാം.

തി​​​രു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ടി​​​തെ​​​റ്റും

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ ഡി​​​എം​​​കെ, അ​​​ണ്ണാ ഡി​​​എം​​​കെ രാ​​​ഷ്്ട്രീ​​​യ​​​ത്തി​​​ന് അ​​​റു​​​തി വ​​​രു​​​ത്തി വി​​​ജ​​​യ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​തി​​​ലും വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ ചി​​​ന്താ​​​ഗ​​​തി​​​യി​​​ലെ മാ​​​റ്റം വ്യ​​​ക്തം. കേ​​​ര​​​ള​​​ത്തി​​​ല്‍ 10 വ​​​ര്‍ഷ​​​ത്തെ പി​​​ണ​​​റാ​​​യി ഭ​​​ര​​​ണ​​​ത്തെ ജ​​​നം തൂ​​​ത്തെ​​​റി​​​ഞ്ഞ​​​തും വി.​​​ഡി. സ​​​തീ​​​ശ​​​നി​​​ല്‍ വി​​​ശ്വാ​​​സം അ​​​ര്‍പ്പി​​​ച്ച​​​തി​​​ലും പ​​​തി​​​വു​​​രീ​​​തി​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള മാ​​​റ്റം കാ​​​ണാ​​​നാ​​​കും. ബി​​​ജെ​​​പി​​​ക്കും കോ​​​ണ്‍ഗ്ര​​​സി​​​നും ഇ​​​ട​​​തു​​​ പാ​​​ര്‍ട്ടി​​​ക​​​ള്‍ക്കു​​​മെ​​​ല്ലാം പാ​​​ഠ​​​ങ്ങ​​​ളാ​​​ണ് ജ​​​ന​​​വി​​​ധി​​​യി​​​ലെ പു​​​തി​​​യ സൂ​​​ച​​​ന​​​ക​​​ള്‍.

ചൂ​​​ണ്ടു​​​പ​​​ല​​​ക​​​​​​ക​​​ളാ​​​യും ജ​​​ന​​​വി​​​ധി​​​ക​​​ള്‍

അ​​​ടു​​​ത്ത വ​​​ര്‍ഷം ന​​​ട​​​ക്കു​​​ന്ന യു​​​പി, പ​​​ഞ്ചാ​​​ബ്, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഗോ​​​വ, മ​​​ണി​​​പ്പു​​​ര്‍, ഗു​​​ജ​​​റാ​​​ത്ത്, ഹി​​​മാ​​​ച​​​ല്‍ പ്ര​​​ദേ​​​ശ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ ജ​​​ന​​​വി​​​ധി ഇ​​​തേ​​​ രീ​​​തി​​​യി​​​ല്‍ ആ​​​വ​​​ര്‍ത്തി​​​ക്കാ​​​നി​​​ട​​​യി​​​ല്ല. എ​​​ങ്കി​​​ലും വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ലും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യി​​​ലും വ​​​ല​​​യു​​​ന്ന രാ​​​ജ്യ​​​ത്തെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ വി​​​കാ​​​രം മ​​​ന​​​സി​​​ലാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ഏ​​​തു കൊ​​​മ്പ​​​നും അ​​​ടി​​​തെ​​​റ്റാം. 2029ല്‍ ​​​കേ​​​ന്ദ്ര​​​ഭ​​​ര​​​ണം ആ​​​ര്‍ക്കെ​​​ന്ന​​​തി​​​ല്‍ 2027ലെ ​​​ജ​​​ന​​​വി​​​ധി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​യ ചൂ​​​ണ്ടു​​​പ​​​ല​​​ക​​​യാ​​​കും.

Tags : FCRA Trap AmitShah Bill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up