x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുണാര്‍ദ്രം ഈ ധന്യജീവിതം

സി​​​​സ്റ്റ​​​​ര്‍ ലി​​​​സ് ഗ്രെ​​​​യ്‌​​​​സ് എ​​​​സ്ഡി സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍, സി​​​​സ്റ്റേ​​​​ഴ്‌​​​​സ് ഓ​​​​ഫ് ദ ​​​​ഡെ​​​​സ്റ്റി​​​​റ്റ്യൂട്ട്
Published: August 8, 2026 12:27 AM IST | Updated: August 8, 2026 12:27 AM IST

ധ​​​​ന്യ​​​​ന്‍ ഫാ. ​​​​വ​​​​ര്‍ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി

പ​​​​രി​​​​ശു​​​​ദ്ധ ത്രി​​​​ത്വ​​​​ത്തി​​​ന്‍റെ പ​​​​ര​​​​മ ര​​​​ഹ​​​​സ്യ​​​​ത്തെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന പ​​​​ദ​​​​മാ​​​​ണ് കാ​​​​രു​​​​ണ്യം. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​ത്താ​​​​ര​​​​യി​​​​ല്‍ സ്വ​​​​ന്തം സ​​​​ഹോ​​​​ദ​​​​രീ സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രു​​​​ടെ ക​​​​ണ്ണു​​​​ക​​​​ളി​​​​ലേ​​​​ക്ക് ആ​​​​ത്മാ​​​​ര്‍ഥത​​​​യോ​​​​ടെ നോ​​​​ക്കു​​​​ന്ന ഏ​​​​തൊ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ​​​​യും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ല്‍ വ​​​​സി​​​​ക്കു​​​​ന്ന മൗ​​​​ലി​​​​ക നി​​​​യ​​​​മ​​​​മാ​​​​ണ് കാ​​​​രു​​​​ണ്യം. (കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ മു​​​​ഖം 2) ദൈ​​​​വ​​​​ത്തെ​​​​യും മ​​​​നു​​​​ഷ്യ​​​​നെ​​​​യും ത​​​​മ്മി​​​​ല്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഈ ​​​​പാ​​​​ല​​​​ത്തി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നു​​​​നീ​​​​ങ്ങി​​​​യ ധ​​​​ന്യ​​​​ന്‍ ഫാ. ​​​​വ​​​​ര്‍ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി കാ​​​​രു​​​​ണ്യം ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി​​​​യ വ​​​​ന്ദ്യ​​​​ദേ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

53 വ​​​​ര്‍ഷം ഏ​​​​റെ തീ​​​​ക്ഷ്ണ​​​​ത​​​​യോ​​​​ടെ കാ​​​​രു​​​​ണ്യം ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി​​​​യ ഈ ​​​​ധ​​​​ന്യാ​​​​ത്മാ​​​​വ് 1876 ഓ​​​​ഗ​​​​സ്റ്റ് എ​​​​ട്ടി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ല്‍ പെ​​​​രു​​​​മാ​​​​നൂ​​​​ര്‍ കോ​​​​ന്തു​​​​രു​​​​ത്തി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ല്‍ പ​​​​യ്യ​​​​പ്പി​​​​ള്ളി പാ​​​​ല​​​​ക്കാ​​​​പ്പി​​​​ള്ളി ലോ​​​​ന​​​​ന്‍- കു​​​​ഞ്ഞുമ​​​​റി​​​​യം ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ നാ​​​​ലാ​​​​മ​​​​ത്തെ മ​​​​ക​​​​നാ​​​​യി ജ​​​​നി​​​​ച്ചു. ചെ​​​​റു​​​​പ്പ​​​​ത്തി​​​​ല്‍ത​​​​ന്നെ ദൈ​​​​വ​​​​കാ​​​​ര​​​​ണ്യ​​​​ത്തി​​​​ല്‍ വ​​​​ള​​​​ര്‍ന്നു വ​​​​ന്ന അ​​​​ദ്ദേ​​​​ഹം ജീ​​​​വി​​​​ത​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം ആ ​​​​കാ​​​​രു​​​​ണ്യം ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി.

പാ​​​​വ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക്ഷ​​​​ത്ത്

വ​​​​ര്‍ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി അ​​​​ച്ച​​​​ന്‍ ആ​​​​ല​​​​ങ്ങാ​​​​ട് സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി​​​​യി​​​​ല്‍ ആ​​​​യി​​​​രി​​​​ക്കു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ടം (1913 -1920). പ​​​​ള്ളി സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ പാ​​​​ട്ട​​​​ത്തി​​​​നു കൃ​​​​ഷി ചെ​​​​യ്യാ​​​​ന്‍ ഇ​​​​ട​​​​വ​​​​ക​​​​ക്കാ​​​​ര്‍ക്കു ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍ ആ ​​​​വ​​​​ര്‍ഷം കൃ​​​​ഷി മോ​​​​ശ​​​​മാ​​​​വു​​​​ക​​​​യും വി​​​​ള​​​​വ് ല​​​​ഭി​​​​ക്കാ​​​​തെ വ​​​​രി​​​​ക​​​​യും ചെ​​​​യ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ അ​​​​വ​​​​ര്‍ക്ക് പാ​​​​ട്ട​​​​ക്കു​​​​ടി​​​​ശി​​​​ക തീ​​​​ര്‍ക്കാ​​​​ന്‍ പ​​​​റ്റാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം വ​​​​ന്നു​​​​ചേ​​​​ര്‍ന്നു. അ​​​​ച്ച​​​​ന്‍ എ​​​​ഴു​​​​തി: ‘ഈ​​​​യാ​​​​ണ്ട് ക​​​​ന്നി​​​​ക്ക് കൃ​​​​ഷി​​​​പ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ള​​​​രെ ദോ​​​​ഷ​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​തും പ​​​​ള്ളി​​​​വ​​​​സ്തു​​​​ക്ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന പാ​​​​ട്ട​​​​ക്കാ​​​​ര്‍ നി​​​​ല​​​​ങ്ങ​​​​ള്‍ വാ​​​​രം കാ​​​​ണു​​​​ക​​​​യോ അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ഇ​​​​ള​​​​വ് ചെ​​​​യ്തു കൊ​​​​ടു​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് അ​​​​വ​​​​ര്‍ അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​വ​​​​രം ബ​​​​ഹു​​​​മാ​​​​ന​​​​പ്പെ​​​​ട്ട പി​​​​താ​​​​വി​​​​ന്‍റെ മു​​​​മ്പി​​​​ല്‍ ഞാ​​​​ന്‍ ബോ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട​​​​ല്ലോ. ഈ​​​​യാ​​​​ണ്ട് കു​​​​ടി​​​​ശി​​​​ക​​​​ക​​​​ള്‍ മാ​​​​ത്ര​​​​മ​​​​ല്ല ക​​​​ഴി​​​​ഞ്ഞ ആ​​​​ണ്ടി​​​​ലെ കു​​​​ടി​​​​ശി​​​​ക​​​​കൂ​​​​ടി വാ​​​​രം കാ​​​​ണു​​​​ക​​​​യും ഇ​​​​ള​​​​വു ചെ​​​​യ്തു കൊ​​​​ടു​​​​ക്കു​​​​ക​​​​യും വേ​​​​ണം. പ​​​​ള്ളി​​​​യി​​​​ല്‍ നി​​​​ന്നും എ​​​​ന്തെ​​​​ങ്കി​​​​ലും ഒ​​​​രു ദ​​​​യ​​​​വു ചെ​​​​യ്യാ​​​​ഞ്ഞാ​​​​ല്‍ പാ​​​​ട്ട​​​​ക്കാ​​​​ര്‍ വ​​​​ള​​​​രെ ഞെ​​​​രു​​​​ങ്ങു​​​​ന്ന​​​​തും പാ​​​​ട്ടം അ​​​​ശേ​​​​ഷം കി​​​​ട്ടു​​​​ന്ന​​​​തും അ​​​​ല്ല.’ മ​​​​ന​​​​സി​​​​ല്‍ നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ കാ​​​​രു​​​​ണ്യ​​​​പ്ര​​​​വാ​​​​ഹം ഉ​​​​ള്ള​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ങ്ങ​​​​നെ പ​​​​യ്യ​​​​പ്പി​​​​ള്ളി​​​​യ​​​​ച്ച​​​​ന് എ​​​​ഴു​​​​താ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ത്.

സാ​​​​ധു​​​​ജ​​​​ന ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ലെ ച​​​​രി​​​​ത്രം

ചു​​​​ണ​​​​ങ്ങം​​​​വേ​​​​ലി​​​​യി​​​​ല്‍ സാ​​​​ധു വൃ​​​​ദ്ധ​​​ജ​​​​ന​​​​ങ്ങ​​​​ള്‍ക്ക് വേ​​​​ണ്ടി അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​വും അ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രു​​​​ടെ സ​​​​ന്ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​വും 1927 മാ​​​​ര്‍ച്ച് 19ന് ​​​​സ്ഥാ​​​​പി​​​​ച്ച​​​​തും അ​​​​തി​​​​നെ ഏ​​​​റെ ത്യാ​​​​ഗം​​​ചെ​​​​യ്തു പ​​​​രി​​​​പോ​​​​ഷി​​​​പ്പി​​​​ച്ച​​​​തും ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ നി​​​​ദ​​​​ര്‍ശ​​​​ന​​​​മാ​​​​ണ്. സ്ത്രീ, ​​​​പു​​​​രു​​​​ഷ ഭേ​​​​ദ​​​​മെ​​​​ന്യേ എ​​​​ല്ലാ​​​​വ​​​​രെ​​​​യും ശു​​​​ശ്രൂ​​​​ഷി​​​​ക്കു​​​​ന്ന ഈ ​​​​സ്ഥാ​​​​പ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ​​​ത​​​​ന്നെ വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​ണ്. അ​​​​ന്ന് ഈ ​​​​സ്ഥാ​​​​പ​​​​നം സ​​​​ന്ദ​​​​ര്‍ശി​​​​ച്ചി​​​​രു​​​​ന്ന മ​​​​ഹ​​​​ദ് വ്യ​​​​ക്തി​​​​ക​​​​ള്‍ ഇ​​​​ക്കാ​​​​ര്യം പ്ര​​​​ത്യേ​​​​കം ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്.

നി​​​​ല​​​​യ്ക്കാ​​​​ത്ത കാ​​​​രു​​​​ണ്യ​​​​പ്ര​​​​വാ​​​​ഹം

ത​​​​ന്‍റെ അ​​​​ന്തി​​​​മ​​​​വി​​​​നാ​​​​ഴി​​​​ക​​​​യി​​​​ലും ദൈ​​​​വ​​​​കാ​​​​രു​​​​ണ്യം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​ന്‍ അ​​​​ദ്ദേ​​​​ഹം മ​​​​റ​​​​ന്നി​​​​ല്ല. മ​​​​ര​​​​ണം ആ​​​​സ​​​​ന്ന​​​​മാ​​​​യി എ​​​​ന്ന​​​​റി​​​​ഞ്ഞി​​​​ട്ടും ആ ​​​​കാ​​​​രു​​​​ണ്യ​​​​പ്ര​​​​വാ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു കു​​​​റ​​​​വും വ​​​​ന്നി​​​​ല്ല. 1929 ഒ​​​​ക്ടോ​​​​ബ​​​​ര്‍ അ​​​ഞ്ചി​​​ന് ​ഫാ. ​​​വ​​​​ര്‍ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി നി​​​​ത്യ​​​​ഗേ​​​​ഹം പൂ​​​​കി. എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ പ​​​​ല ഉ​​​​ന്ന​​​​ത​​​​പ​​​​ദ​​​​വി​​​​ക​​​​ളും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച അ​​​​ദ്ദേ​​​​ഹം കോ​​​​ന്തു​​​​രു​​​​ത്തി സെ​​​​ന്‍റ് നെ​​​​പും​​​​സ്യാ​​​​നോ​​​​സ് ഇ​​​​ട​​​​വ​​​​ക ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം കൊ​​​​ള്ളു​​​​ന്നു. 2018 ഏ​​​​പ്രി​​​​ല്‍ 14ന് ​​​​ഫ്രാ​​​​ന്‍സി​​​​സ് പാ​​​​പ്പാ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ധ​​​​ന്യ​​​​നാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​നാ​​​​യി വേ​​​​ഗം ഉ​​​​യ​​​​ര്‍ത്ത​​​​പ്പെ​​​​ടാ​​​​ന്‍ ന​​​​മു​​​​ക്ക് പ്രാ​​​​ര്‍ഥി​​​​ക്കാം.

ധ​​​​ന്യ​​​​ന്‍ വ​​​​ര്‍ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി​​​​യ​​​​ച്ച​​​​ന്‍ സ്ഥാ​​​​പി​​​​ച്ച എ​​​​സ്ഡി സ​​​​ന്യാ​​​​സി​​​​നി മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ജ​​​​ന​​​​റ​​​​ലേ​​​​റ്റ് ഭ​​​​വ​​​​നം ആ​​​​ലു​​​​വ തോ​​​​ട്ടു​​​​മു​​​​ഖ​​​​ത്താ​​​​ണ്. അ​​​​ഗ​​​​തി​​​​ക​​​​ള്‍ക്കും അ​​​​നാ​​​​ഥ​​​​ര്‍ക്കും ദ​​​​രി​​​​ദ്ര​​​​ര്‍ക്കും വൃ​​​​ദ്ധ​​​​ര്‍ക്കും രോ​​​​ഗി​​​​ക​​​​ള്‍ക്കും പാ​​​​ര്‍ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍ക്കും ക്രി​​​​സ്തു​​​​വി​​​ന്‍റെ ക​​​​രു​​​​ണാ​​​​ര്‍ദ്ര​​​​സ്‌​​​​നേ​​​​ഹം ന​​​​ല്‍കി തി​​​​രു​​​​സ​​​​ഭ​​​​യി​​​​ല്‍ പ്ര​​​​ശോ​​​​ഭി​​​​ക്കു​​​​ന്ന ഈ ​​​​എ​​​​സ്ഡി സ​​​​മൂ​​​​ഹം സെ​​​ന്‍റി​​​​ന​​​​റി നി​​​​റ​​​​വി​​​​ലാ​​​​ണ്. ഇ​​​​ന്ന് ഇ​​​​ന്ത്യ, മ​​​​ഡ​​​​ഗാ​​​​സ്‌​​​​ക​​​​ര്‍, കെ​​​​നി​​​​യ, ടാ​​​​ന്‍സാ​​​​നി​​​​യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​ള്ള 1428 എ​​​​സ്ഡി സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ര്‍ 13 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്നു. അ​​​​ഗ​​​​തി​​​​ക​​​​ളി​​​​ല്‍ ക്രി​​​​സ്തു​​​​വി​​​​ന്‍റെ മു​​​​ഖം ദ​​​​ര്‍ശി​​​​ക്കു​​​​ക എ​​​​ന്ന ധ​​​​ന്യ​​​​ന്‍ വ​​​​ര്‍ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി​​​​യ​​​​ച്ച​​​​ന്‍റെ ആ​​​​ഹ്വാ​​​​ന​​​​ത്തെ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​ണ് എ​​​​സ്ഡി സ​​​​ന്യാ​​​​സി​​​​നി​​​​മാ​​​​ര്‍.

ദൈ​​​​വ​​​​ക​​​​രു​​​​ണ ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി​​​​യ​​​​വ​​​​ന്‍

ആ​​​​ര​​​​ക്കു​​​​ഴ പ​​​​ള്ളി​​​​യി​​​​ല്‍ ആ​​​​യി​​​​രി​​​​ക്കു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ (1921- 22) അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തി​​​​യ മ​​​​റ്റൊ​​​​രു ക​​​​ത്തി​​​​ല്‍ ക​​​​രു​​​​ണ​​​​യു​​​​ടെ നി​​​​റ​​​​വ് കാ​​​​ണാ​​​​ന്‍ ക​​​​ഴി​​​​യും. 35 വ​​​​ര്‍ഷ​​​​ത്തോ​​​​ളം പ​​​​ള്ളി​​​​വ​​​​ക സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ നോ​​​​ക്കി അ​​​​ന്വേ​​​​ഷി​​​​ച്ച് പ​​​​ള്ളി​​​​ക്ക് ന​​​​ല്ല ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ക​​​​ണ്ണീ​​​​ട്ടി​​​​ല്‍ ചെ​​​​റി​​​​യ പ്രാ​​​​യാ​​​​ധി​​​​ക്യം​​​​മൂ​​​​ലം അ​​​​വ​​​​ശ​​​​ത​​​​യി​​​​ലാ​​​​ണെ​​​​ന്നു ക​​​​ണ്ട​​​​റി​​​​ഞ്ഞ വ​​​​ര്‍ഗീ​​​​സ് അ​​​​ച്ച​​​​ന്‍ എ​​​​ഴു​​​​തി​​​​യ ക​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു: ‘അ​​​​വ​​​​ശ​​​​ത​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന ഇ​​​​യാ​​​​ള്‍ക്കു ക​​​​ഴി​​​​യാ​​​​ന്‍ മാ​​​​ര്‍ഗം ഒ​​​​ന്നു​​​​മി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടു മാ​​​​സം​​​​തോ​​​​റും 10 പ​​​​റ നെ​​​​ല്ല് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ര​​​​ണം​​​​വ​​​​രെ കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​നു​​​​വാ​​​​ദം ന​​​​ല്‍ക​​​​ണം’.

സ​​​​ഹാ​​​​യം അ​​​​ര്‍ഹി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്, അ​​​​വ​​​​ര്‍ പ​​​​റ​​​​യാ​​​​തെ​​​ത​​​​ന്നെ ക​​​​ട​​​​ന്നു​​​​ചെ​​​​ന്നു സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന വ​​​​ര്‍ഗീ​​​​സ് അ​​​​ച്ച​​​​ന്‍ ദൈ​​​​വ​​​​ക​​​​രു​​​​ണ ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി​​​​യ​​​​വ​​​​നാ​​​​ണ്. 1924ല്‍ (99 ​​​​ലെ വെ​​​​ള്ള​​​​പ്പൊ​​​​ക്കം) കേ​​​​ര​​​​ള​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ല്‍ സു​​​​മ​​​​ന​​​​സു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​ക്ക​​​​ലേ​​​​ക്ക് ജീ​​​​വ​​​​ന്‍ പ​​​​ണ​​​​യം​​​വ​​​​ച്ചും ക​​​​ട​​​​ന്നു ചെ​​​​ല്ലാ​​​​ന്‍ സാ​​​​ധി​​​​ച്ച​​​​ത് ദൈ​​​​വ​​​​ക​​​​രു​​​​ണ​​​​യു​​​​ടെ ആ​​​​ഴം വ​​​​ര്‍ഗീ​​​​സ് അ​​​​ച്ച​​​​ന്‍ അ​​​​നു​​​​ഭ​​​​വി​​​​ച്ച​​​​തു​​​കൊ​​​​ണ്ടാ​​​​ണ്. ത​​​​ന്‍റെ ജീ​​​​വ​​​​നേ​​​​ക്കാ​​​​ള്‍ അ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ വ​​​​ലു​​​​താ​​​​യി ക​​​​ണ്ട ധ​​​​ന്യാ​​​​ത്മാ​​​​വാ​​​​ണു പ​​​​യ്യ​​​​പ്പി​​​​ള്ളി​​​​യ​​​​ച്ച​​​​ന്‍.

 

Tags : Blessed Life Compassion FrVarghesePayyapilli Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up