x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​​​​പ്ന​​​​സൗ​​​​ന്ദ​​​​ര്യ​​​​ത്തി​​​​ലെ അ​​​​തി​​​​ശ​​​​യം

പദായനങ്ങൾ / എം.കെ. ഹരികുമാർ
Published: September 24, 2026 01:50 AM IST | Updated: September 24, 2026 01:52 AM IST

പ്രതീകാത്മക ചിത്രം - എഐ

ഫ്ര​​​​ഞ്ച് എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നും ക​​​​ലാ​​​​ചി​​​​ന്ത​​​​ക​​​​നു​​​​മാ​​​​യ ആ​​​​ന്ദ്രേ ബ്രെ​​​​ട്ട​​​​ൻ (1896- 1966) എ​​​​ഴു​​​​തു​​​​ന്നു: “അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ​​​​ത് എ​​​​പ്പൊ​​​​ഴും സു​​​​ന്ദ​​​​ര​​​​മാ​​​​ണ്. അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ​​​​ത് എ​​​​ന്തും സു​​​​ന്ദ​​​​ര​​​​മാ​​​​ണ്; അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ​​​​ത് മാ​​​​ത്ര​​​​മാ​​​​ണ് സ​​​​ത്യ​​​​ത്തി​​​​ല്‍ സു​​​​ന്ദ​​​​ര​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ​​​​തി​​​​നു മാ​​​​ത്ര​​​​മേ സ​​​​ര്‍ഗാ​​​​ത്മ​​​​ക​​​​ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ള​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​കൂ.” ഈ ​​​​പ്ര​​​​സ്താ​​​​വ​​​​ത്തെ ഇ​​​​ങ്ങ​​​​നെ സ​​​​മീ​​​​പി​​​​ക്കാം. ഒ​​​​രു നി​​​​ല​​​​വാ​​​​ര​​​​പ്പെ​​​​ട​​​​ലി​​​​നു​​വേ​​​​ണ്ടി ഉ​​​​ണ്ടാ​​​​ക്കി​​​​യ യ​​​​ഥാ​​​​ത​​​​ഥ​​​​വും ഭാ​​​​വ​​​​നാ​​​​ശൂ​​​​ന്യ​​​​വും പ്രാ​​​​യോ​​​​ഗി​​​​ക​​​​വു​​​​മാ​​​​യ സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​മ്മു​​​​ടെ മ​​​​ന​​​​സു​​​​ക​​​​ള്‍ക്ക് ആ​​​​ഴം ന​​ഷ്‌​​ട​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. അ​​​​ത് വെ​​​​റും ഗ​​​​താ​​​​നു​​​​ഗ​​​​തി​​​​ക​​​​ത്വ​​​​മാ​​​​യി ചു​​​​രു​​​​ങ്ങു​​​​ന്നു. മ​​​​ന​​സി​​ന്‍റെ ര​​​​സ​​​​മു​​​​കു​​​​ള​​​​ങ്ങ​​​​ള്‍ ന​​ഷ്‌​​ട​​പ്പെ​​​​ടാ​​​​ന്‍ അ​​​​തി​​​​ട​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

അ​​​​ദ്ദേ​​​​ഹം കു​​​​റേ​​​​ക്കൂ​​​​ടി ക​​​​റ​​​​യ​​​​റ്റ​​​​തും ആ​​​​ത്മാ​​​​ര്‍​ഥ​​​​വും പ്ര​​​​ചാ​​​​ര​​​​ണാം​​​​ശ​​​​മി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​​യ ക​​​​ല​​​​യ്ക്കു​​വേ​​​​ണ്ടി വാ​​​​ദി​​​​ച്ചു. സ​​​​റി​​​​യ​​​​ലി​​​​സം (Surrealism)എ​​​​ന്ന പ്ര​​​​സ്ഥാ​​​​നം​​ത​​​​ന്നെ സൃ​​​​ഷ്ടി​​​​ച്ചു. മ​​​​നു​​​​ഷ്യ​​ന്‍റെ അ​​​​ബോ​​​​ധ​​മ​​​​ന​​​​സി​​​​നെ ക​​​​ലാ​​​​സൃ​​ഷ്‌​​ടി​​ക്കു​​വേ​​​​ണ്ടി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ​​​​ങ്കേ​​​​ത​​​​മാ​​​​ണി​​​​ത്. സ്വ​​​​പ്നം കാ​​​​ണു​​​​മ്പോ​​​​ൾ അ​​​​ബോ​​​​ധ​​​​മ​​​​ന​​​​സാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. അ​​​​പ്പോ​​​​ൾ സാ​​​​ധാ​​​​ര​​​​ണ ലോ​​​​ക​​​​ത്തെ യു​​​​ക്തി​​​​യി​​​​ല്ല.​​ എ​​​​ന്നാ​​​​ൽ സ്വ​​​​പ്നം കാ​​​​ണു​​​​മ്പോ​​​​ൾ യു​​​​ക്തി​​​​യു​​​​ണ്ട്. മ​​​​റ്റു വി​​​​ല​​​​ക്കു​​​​ക​​​​ളി​​​​ല്ലാ​​​​തെ, സ്വ​​​​പ്ന​​​​ത്തി​​​​ലെ​​​​ന്ന​​പോ​​​​ലെ സൃ​​​​ഷ്‌​​ടി ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് അ​​​​ദ്ദേ​​​​ഹം വാ​​​​ദി​​​​ച്ച​​​​ത്. ഇ​​​​വി​​​​ടെ ക​​​​ല​​​​യി​​​​ലെ സൗ​​​​ന്ദ​​​​ര്യ​​​​ത്തോ​​​​ടു​​​​ള്ള ആ​​​​സ​​​​ക്തി മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ. അ​​​​ത് അ​​​​തി​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​ണ്. മ​​​​നു​​​​ഷ്യ​​ന്‍റെ വി​​​​ഭാ​​​​ഗീ​​​​യ​​​​മാ​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ​​​​മി​​​​ല്ല.

ബ്രെ​​​​ട്ട​​​​ൻ ര​​​​ണ്ടു ത​​​​വ​​​​ണ മാ​​​​നി​​​​ഫെ​​​​സ്റ്റോ എ​​​​ഴു​​​​തി. ചി​​​​ന്ത​​​​ക​​​​ളു​​​​ടെ നി​​​​രു​​​​പാ​​​​ധി​​​​ക​​​​മാ​​​​യ ഒ​​​​ഴു​​​​ക്കാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ല. ഇ​​​​തി​​​​ലൂ​​​​ടെ പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ ആ​​​​ഹ്വാ​​​​ന​​​​മി​​​​ല്ലാ​​​​തെ​​ത​​​​ന്നെ, സ​​​​മൂ​​​​ഹ​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ല്‍ അ​​​​വ​​​​ബോ​​​​ധ​​​​പ​​​​ര​​​​മാ​​​​യ ശു​​​​ദ്ധി നേ​​​​ടാ​​​​നും പ്രാ​​​​ര്‍ഥ​​​​നാ​​​​പ​​​​ര​​​​മാ​​​​യ വെ​​​​ണ്മ നി​​​​ല​​​​നി​​​​ര്‍ത്താ​​​​നും ക​​​​ഴി​​​​യും. ക​​​​ല​​​​യി​​​​ലെ റി​​​​യ​​​​ലി​​​​സം അ​​​​ഥ​​​​വാ യ​​​​ഥാ​​​​ത​​​​ഥ​​​​വാ​​​​ദ​​​​ത്തെ വ​​​​ലി​​​​യ കാ​​​​ര്യ​​​​മാ​​​​യി ബ്രെ​​​​ട്ട​​​​ൻ കാ​​​​ണു​​​​ന്നി​​​​ല്ല. അ​​​​മി​​​​ത​​​​മാ​​​​യ യു​​​​ക്തി​​​​ക്ക് പ​​​​ക​​​​രം ചി​​​​ന്ത അ​​​​തേ​​​​പ​​​​ടി ക​​​​ട​​​​ന്നു​​​​വ​​​​ര​​​​ണം. അ​​​​തി​​​​നെ സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി വി​​​​ട​​​​ണം. യ​​​​ഥാ​​​​ത​​​​ഥ​​​​മാ​​​​ക്കു​​​​ന്ന​​​​വ​​​​ര്‍, ക​​​​ല​​​​യി​​​​ല്‍ ബൗ​​​​ദ്ധി​​​​ക​​​​വും ധാ​​​​ര്‍മി​​​​ക​​​​വു​​​​മാ​​​​യ ഏ​​​​തു മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നും ത​​​​ട​​​​യി​​​​ടു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്ന് ബ്രെ​​​​ട്ട​​​​ൻ പ​​​​റ​​​​യു​​​​ന്നു.

“ശ​​​​രാ​​​​ശ​​​​രി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​മി​​​​ത പ്ര​​​​തീ​​​​ക്ഷ, മ​​​​റ്റു​​​​ള്ള​​​​തി​​​​നോ​​​​ടു​​​​ള്ള വെ​​​​റു​​​​പ്പ്, ദു​​​​ഷി​​​​ച്ച അ​​​​ഭി​​​​മാ​​​​ന​​​​ബോ​​​​ധം എ​​​​ന്നീ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ല്‍ നി​​​​ര്‍മി​​ച്ച​​​​താ​​​​ണ​​​​ത്. അ​​​​ത് ഏ​​​​റ്റ​​​​വും താ​​​​ഴ്ന്ന നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ഭി​​​​രു​​​​ചി​​​​യെ​​​​യാ​​​​ണ് വാ​​​​ഴ്ത്തു​​​​ന്ന​​​​ത്.​​ പ​​​​ത്ര​​​​വാ​​​​ര്‍ത്ത​​​​ക​​​​ളില്‍നി​​​​ന്ന് ഊ​​​​ര്‍ജം ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും ശാ​​​​സ്ത്ര​​​​ത്തെ​​​​യും ക​​​​ല​​​​യെ​​​​യും നി​​​​സാ​​ര​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് യ​​​​ഥാ​​​​ത​​​​ഥ​​​​വാ​​​​ദി​​​​ക​​​​ള്‍ ചെ​​​​യ്യു​​​​ന്ന​​​​ത്”-ബ്രെ​​​​ട്ട​​​​ൻ ചി​​​​ന്തി​​​​ക്കു​​​​ന്നു.

റ​​​​ഷ്യ​​​​ൻ എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ ദ​​​​സ്ത​​​​യെ​​​​വ്‌​​​​സ്‌​​​​കി​​​​യു​​​​ടെ ‘ക്രൈം ​​​​ആ​​​​ന്‍ഡ് പ​​​​ണി​​​​ഷ്‌​​​​മെ​​​​ന്‍റി’ല്‍ ഒ​​​​രു മു​​​​റി​​​​യു​​​​ടെ വി​​​​വ​​​​ര​​​​ണം ത​​​​ന്നെ വ​​​​ല്ലാ​​​​തെ മു​​​​ഷി​​​​പ്പി​​​​ച്ചു എ​​​​ന്ന് ബ്രെ​​​​ട്ട​​ൻ എ​​​​ഴു​​​​തി​​​​യി​​​​ട്ടു​​​​ണ്ട്. “എ​​​​ന്‍റെ മ​​​​ന​​​​സ് അ​​​​തേ​​​​റ്റെ​​​​ടു​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റ​​​​ല്ല. ഈ ​​​​എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ന്‍ എ​​​​ന്‍റെ സ​​​​മ​​​​യം പാ​​​​ഴാ​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്.​​ എ​​​​നി​​​​ക്ക് ആ ​​​​മു​​​​റി​​​​യി​​​​ലേ​​​​ക്ക് പോ​​​​കാ​​​​ന്‍ ഇ​​​​ഷ്‌​​ട​​മ​​​​ല്ല.”
ബ്രെ​​​​ട്ട​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത് ഒ​​​​രാ​​​​ള്‍ക്ക് സൃ​​ഷ്‌​​ടി​​യി​​​​ല്‍ അ​​​​നു​​​​ഭൂ​​​​തി ജ​​​​നി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ല്‍ മി​​​​ണ്ടാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണു ന​​​​ല്ല​​​​തെ​​​​ന്നാ​​​​ണ്. ജീ​​​​വി​​​​ത​​​​ത്തി​​​​ലെ വ​​​​ര​​​​ണ്ട നി​​​​മി​​​​ഷ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ദീ​​​​ര്‍ഘ​​​​മാ​​​​യി പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ അ​​​​ര്‍ഥ​​മി​​​​ല്ല. സാ​​​​ഹി​​​​ത്യ​​​​കൃ​​​​തി​​​​ക​​​​ളി​​​​ല്‍ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ വി​​​​ന്യ​​​​സി​​​​ക്കു​​​​ന്ന​​​​ത് ചെ​​സി​​​​ല്‍ ക​​​​രു​​​​ക്ക​​​​ള്‍ നീ​​​​ക്കു​​​​ന്ന​​​​തു​​പോ​​​​ലെ​​​​യാ​​​​ക​​​​രു​​​​ത്. ത​​​​ന്‍റെ ‘സ​​​​റി​​​​യ​​​​ലി​​​​സ്റ്റ് മാ​​​​നി​​​​ഫെ​​​​സ്‌​​​​റ്റോ’​​​​യി​​​​ലാ​​​​ണ് ബ്രെ​​​​ട്ട​​​​ൻ ക​​​​ലാ​​​​ത​​​​ത്വ​​​​വി​​​​ചാ​​​​രം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ക​​​​ലാ​​​​ചി​​​​ന്ത​​​​യെ ഏ​​​​റെ സ്വാ​​​​ധീ​​​​നി​​​​ച്ച വ്യ​​​​ക്തി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം. സ​​​​റി​​​​യ​​​​ലി​​​​സ​​​​ത്തി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും പ്രാ​​​​മു​​​​ഖ്യം ന​​ഷ്‌​​ട​​​​പ്പെ​​​​ടി​​​​ല്ല. കാ​​​​ര​​​​ണം അ​​​​ത് ക​​​​ല​​​​യു​​​​ടെ മേ​​​​ഘ​​​​വ​​​​ര്‍ണ​​​​മു​​​​ള്ള ചി​​​​റ​​​​കാ​​​​ണ്. അ​​​​തി​​​​ല്‍ മ​​​​നു​​​​ഷ്യ​​​​ന്‍ സ്‌​​​​നി​​​​ഗ്ധ​​​​ത​​​​യാ​​​​യി, സ്നേ​​​​ഹ​​​​പ​​​​രാ​​​​ഗ​​​​മാ​​​​യി, സ്വ​​​​പ്ന​​​​മാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു.

സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ല്‍ യു​​​​ക്തി​​​​യു​​​​ടെ ആ​​​​ധി​​​​പ​​​​ത്യം ജീ​​​​വി​​​​ത​​​​ത്തെ വ​​​​ര​​​​ട്ടി​​​​ക്ക​​​​ള​​​​യും. ജീ​​​​വി​​​​തം വ​​​​സ്തു​​​​സ്ഥി​​​​തി​​​​വി​​​​വ​​​​ര​​​​ക്ക​​​​ണ​​​​ക്ക​​​​ല്ല. അ​​​​ങ്ങ​​​​നെ ല​​​​ഘൂ​​​​ക​​​​രി​​​​ച്ചാ​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​മാ​​​​ണ്. പ്രാ​​​​യോ​​​​ഗി​​​​ക ചി​​​​ന്ത​​​​ക​​​​ളു​​​​ടെ ഒ​​​​രു കൂ​​​​ടാ​​​​ര​​​​മാ​​​​ണ് ന​​​​മ്മു​​​​ടെ നാ​​​​ഗ​​​​രി​​​​ക​​​​ത. അ​​​​വി​​​​ടെ എ​​​​ല്ലാം ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ല്‍ ഒ​​​​തു​​​​ങ്ങു​​​​ന്നു. അ​​​​വി​​​​ടെ മ​​​​ന​​​​സി​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മാ​​​​യ ആ​​​​കു​​​​ല​​​​ത​​​​ക​​​​ള്‍ക്ക് ഇ​​​​ട​​​​മി​​​​ല്ല. എ​​​​ന്നാ​​​​ല്‍ മ​​​​ന​​​​ഷ്യ​​​​നി​​​​ലെ ക​​​​ലാ​​​​കാ​​​​ര​​​​നു സ​​​​ത്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. അ​​​​വ​​​​ന്‍ ആ​​​​ത്മാ​​​​വി​​​​ല്‍ ദാ​​​​ഹാ​​​​ര്‍ത്ത​​​​നാ​​​​ണ്. മ​​​​നു​​​​ഷ്യ​​​​ന്‍, സാ​​​​മ്പ്ര​​​​ദാ​​​​യി​​​​ക ക​​​​ലാ​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു സോ​​​​ദ്ദേ​​​​ശ്യ യു​​​​ക്തി​​​​പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യി ചു​​​​രു​​​​ങ്ങു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേയാ​​​​ണ് ബ്രെ​​ട്ട​​​​ൻ ചി​​​​ന്തി​​​​ച്ച​​​​ത്.

സാ​​​​മാ​​​​ന്യ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ധാ​​​​ര​​​​ണ​​​​ക​​​​ള്‍ക്ക​​​​ക​​​​ത്ത് വ​​​​ട്ടം​​ക​​​​റ​​​​ങ്ങു​​​​ന്ന ന​​​​മു​​​​ക്ക് സ​​​​ത്യം എ​​​​ന്താ​​​​ണെ​​​​ന്ന് തി​​​​ര​​​​യാ​​​​നു​​​​ള്ള ത്രാ​​​​ണി​​​​യി​​​​ല്ല. ഇ​​​​നി​​​​യൊ​​​​രി​​​​ക്ക​​​​ലും പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല എ​​​​ന്ന ചി​​​​ന്ത​​​​യി​​​​ല്‍ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ മ​​​​ന​​​​സി​​ന്‍റെ ഒ​​​​രു ഭാ​​​​ഗം സ​​​​റി​​​​യ​​​​ലി​​​​സ​​​​ത്തി​​​​ലൂ​​​​ടെ വെ​​​​ളി​​​​ച്ച​​​​ത്ത് കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്, അ​​​​തി​​​​നു താ​​​​ത്വി​​​​ക​​​​മാ​​​​യ ഗ​​​​ഹ​​​​ന​​​​ത ന​​​​ല്കി​​​​യ​​​​ത് ബ്രെ​​​​ട്ട​​​​നാ​​​​ണ്. മ​​​​ന​​​​സി​​ന്‍റെ ഭാ​​​​വ​​​​ന, യു​​​​ക്തി​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ചി​​​​ന്ത​​​​ക​​​​ള്‍, തോ​​​​ന്ന​​​​ലു​​​​ക​​​​ള്‍, ഓ​​​​ര്‍മ​​​​ക​​​​ള്‍, ക്ര​​​​മം​​​​തെ​​​​റ്റ​​​​ലു​​​​ക​​​​ള്‍, മ​​​​തി​​​​ഭ്ര​​​​മ​​​​ങ്ങ​​​​ള്‍, ഭ്രാ​​​​ന്ത്, മി​​​​ഥ്യ​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ല്ലാം ക​​​​ല​​​​യി​​​​ല്‍ പ്ര​​​​സ​​​​ക്ത​​​​മാ​​​​ണ്. കാ​​​​ര​​​​ണം, അ​​​​വ​​​​യി​​​​ല്‍ അ​​​​ര്‍ഥ​​​​ങ്ങ​​​​ള്‍ അ​​​​ന്ത​​​​ര്‍ഭ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

ഇ​​​​തു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ഭാ​​​​ര​​​​തീ​​​​യ പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തി​​​​ല്‍നി​​​​ന്ന് ഒ​​​​രു ഉ​​​​ദാ​​​​ഹ​​​​ര​​​​ണം ന​​​​ല്കാം. ന​​​​ള​​​​നെ ക​​​​ലി ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് നോ​​​​ക്കൂ. അ​​​​വി​​​​ടെ യു​​​​ക്തി​​​​യു​​​​ടെ ത​​​​ല​​​​മി​​​​ല്ല. ക​​​​ല​​​​യു​​​​ടെ ആ​​​​ന്ത​​​​രി​​​​ക​​​​ യു​​​​ക്തി​​​​യാ​​​​ണു​​​​ള്ള​​​​ത്. ക​​​​ലി​​​​യു​​​​ടെ വ​​​​ര​​​​വ് മ​​​​നു​​​​ഷ്യാ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​റി​​​​യാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. മ​​​​നു​​​​ഷ്യ​​മ​​​​ന​​​​സി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന യു​​​​ദ്ധ​​​​മാ​​​​ണി​​​​ത്.

സ്വ​​​​പ്‌​​​​ന​​​​വും യാ​​​​ഥാ​​​​ര്‍ഥ്യ​​വും പ​​​​ര​​​​സ്പ​​​​ര​​വി​​​​രു​​​​ദ്ധ​​​​മ​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് ബ്രെ​​​​ട്ട​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. മ​​​​ന​​​​സി​​ന്‍റെ അ​​​​ഗാ​​​​ധ​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന കൊ​​​​ടു​​​​ക്ക​​​​ല്‍-വാ​​​​ങ്ങ​​​​ലു​​​​ക​​​​ളും ആ​​​​ള്‍മാ​​​​റാ​​​​ട്ട​​​​വും സൂ​​​​ക്ഷ്മ​​​​മാ​​​​യി പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. സ​​​​ര്‍ഗാ​​​​ത്മ​​​​ക പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ര​​​​മ​​​​മാ​​​​യ നി​​​​മി​​​​ഷ​​​​ത്തി​​​​ല്‍ സ്വ​​​​പ്‌​​​​ന​​​​വും യാ​​​​ഥാ​​​​ര്‍ഥ്യ​​വും ചേ​​​​ര്‍ന്ന് മ​​​​റ്റൊ​​​​രു അ​​​​നു​​​​ഭ​​​​വ​​​​മാ​​​​കു​​​​ന്ന​​​​താ​​​​ണ് സ​​​​റി​​​​യ​​​​ലി​​​​സം.

പ്ര​​​​മു​​​​ഖ ഫ്ര​​​​ഞ്ച് ക​​​​വി​​​​യാ​​​​യി​​​​രു​​​​ന്ന സെ​​​​യി​​​​ന്‍റ് പോ​​​​ള്‍ റൂ(Saint Pol Roux)​​​​യു​​​​ടെ വീ​​​​ടി​​​​നു മു​​​​ന്നി​​​​ല്‍, ക​​​​വി ഉ​​​​റ​​​​ങ്ങാ​​​​ൻ പോ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ്, ക​​​​വി ജോ​​​​ലി​​​​യി​​​​ലാ​​​​ണ് (The poet is working) എ​​​​ന്നെ​​​​ഴു​​​​തി​​​​യ ഒ​​​​രു ബോ​​​​ര്‍ഡ് തൂ​​​​ക്കി​​​​യി​​​​രു​​​​ന്നു എ​​​​ന്ന് കേ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​താ​​​​യി ബ്രെ​​​​ട്ട​​​​ൻ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് സ്വ​​​​പ്‌​​​​ന​​​​വും​​കൂ​​​​ടി ചേ​​​​ര്‍ന്ന​​​​താ​​​​ണ് ക​​​​വി​​​​ത എ​​​​ന്നു സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​ണ്. ഒ​​​​രു ക​​​​വി ഉ​​​​റ​​​​ങ്ങു​​​​മ്പോ​​​​ഴും ക​​​​വി​​​​ത​​​​യു​​​​ടെ പ്ര​​​​ക്രി​​​​യ ന​​​​ട​​​​ക്കു​​​​ന്നു. ക​​​​വി​​​​ക്ക് സ്വ​​​​പ്‌​​​​നം ഒ​​​​രു സ​​​​ര്‍ഗ​​​​ലോ​​​​ക​​​​മാ​​​​ണ്. അ​​​​യ​​​​ഥാ​​​​ര്‍ഥ​​​​മാ​​​​യ​​​​തി​​​​ല്‍നി​​​​ന്ന് ജീ​​​​വി​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യ​​​​യാ​​​​ണ​​​​ല്ലോ സ്വ​​​​പ്‌​​​​നം.

Tags : Marvel Dreamlike Beauty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up