x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐസൻകോട്ട്: യുദ്ധക്കളത്തിലെ തന്ത്രജ്ഞൻ

ലിജോ ടി. ജോർജ്
Published: November 10, 2026 02:07 AM IST | Updated: November 10, 2026 02:07 AM IST

ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ട്

ഒ​​​രു സൈ​​നി​​ക​​ന്‍റെ ക​​​ണി​​​ശ​​​ത​​​യും യു​​​ദ്ധ​​​ത​​​ന്ത്ര​​​ങ്ങ​​​ളു​​​മാ​​​യി രാ​​​ഷ്‌​​ട്രീ​​യ​​​ഗോ​​​ദ​​​യി​​​ലി​​​റ​​​ങ്ങി​​​യ ഗാ​​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ട് എ​​ന്ന അ​​റു​​പ​​ത്തി​​യൊ​​ന്നു​​കാ​​​ര​​​ൻ ഇ​​​സ്ര​​​യേ​​​ൽ രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ വ​​​ലി​​​യ ച​​​ല​​​ന​​​ങ്ങ​​​ളാ​​​ണു ചു​​​രു​​​ങ്ങി​​​യ​ നാ​​​ളു​​​ക​​​ൾ​​കൊ​​​ണ്ട് സൃ​​​ഷ്ടി​​​ച്ച​​​ത്. ഇ​​​സ്ര​​​യേ​​​ൽ രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ അ​​​തി​​​കാ​​​യ​​​​​​നാ​​​യ ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ വി​​​ശ്വ​​​സ്ത​​​നാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങി​​​യ ഐ​​​സ​​​ൻ​​​കോ​​​ട്ട്, പി​​​ന്നീ​​​ട​​​ങ്ങോ​​​ട്ട് നെ​​​ത​​​ന്യാ​​​ഹു​​​വി​​ന്‍റെ അ​​​ധീ​​​ശ​​​ത്വ​​​ത്തി​​നു വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ർ​​​ത്തി​​​യാ​​​ണു ലോ​​​ക​​ശ്ര​​​ദ്ധ​ നേ​​​ടു​​​ന്ന​​​ത്.

1960 മേ​​​യ് 19-ന് ​​​ഇ​​​സ്ര​​​യേ​​​ലി​​​ലെ ടൈ​​​ബീ​​​രി​​​യ​​​സി​​​ൽ​ മൊ​​​റോ​​​ക്ക​​​ൻ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മ​​​ക​​​നാ​​​യി​​​ട്ടാ​​​ണ് ഗാ​​ദി ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ ജ​​​ന​​​നം. മൊ​​​റോ​​​ക്കോ​​​യി​​​ലെ കാ​​​സാ ​​​ബ്ലാ​​​ങ്ക​​​യി​​​ൽ​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ യ​​​ഹൂ​​​ദ കുടും​​​ബ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​​ത്. ഇ​​​ല​​​ത് ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ബാ​​​ല്യ​​​കാ​​​ലം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

സാ​​​ധാ​​​ര​​​ണ കു​​​ടും​​​ബ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽനി​​​ന്ന് ഉയ​​​ർ​​​ന്നുവ​​​ന്ന ഐ​​​സ​​​ൻ​​​കോ​​​ട്ട് ടെ​​​ൽ അ​​​വീ​​​വ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​നി​​​ന്നു ച​​​രി​​​ത്ര​​​ത്തി​​​ലും ഹൈ​​​ഫ സ​​​ർ​​​വ​​​ക​​​ലാ​​​ശ​​​ലാ​​​യി​​​ൽ​​നി​​​ന്നു പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ലും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം ക​​​ര​​​സ്ഥ​​​മാ​​​ക്കി. യു​​​എ​​​സ് ആ​​​ർ​​​മി​ വാ​​​ർ കോ​​​ള​​​ജി​​​ൽ ഉ​​​പ​​​രി​​​പ​​​ഠ​​​നം ന​​​ട​​​ത്തി.

യു​​​ദ്ധ​​​ക്ക​​​ള​​​ത്തി​​​ലെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ന​​​യ​​​ങ്ങ​​​ൾ

1978-ൽ ​​​ഐ​​​ഡി​​​എ​​​ഫി​​​ൽ ചേ​​​ർ​​​ന്ന ഐ​​​സ​​​ൻ​​​കോ​​​ട്ട് പ്ര​​​ശ​​സ്ത​​​മാ​​​യ ഗൊ​​​ലാ​​​നി ബ്രി​​​ഗേ​​​ഡി​​​ലൂ​​​ടെ​​​യാ​​​ണ് ത​​​ന്‍റെ സൈ​​​നി​​​ക​​​ജീ​​​വി​​​തം കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത​​​ത്. പി​​​ന്നീ​​​ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ഹൂ​​​ദ് ബ​​​രാ​​​ക്കി​​ന്‍റെ മി​​​ലി​​​ട്ട​​​റി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും നോ​​​ർ​​​ത്തേ​​​ൺ ക​​​മാ​​​ൻ​​​ഡ് മേ​​​ധാ​​​വി​​​യാ​​​യും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

2015 മു​​​ത​​​ൽ 2019 വ​​​രെ ഇ​​​സ്ര​​​യേ​​​ൽ സേ​​​ന​​​യു​​​ടെ ത​​​ല​​​വ​​​നാ​​​യി (ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ്) അ​​​ദ്ദേ​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ മി​​​സ്രാ​​​ഹി യ​​​ഹൂ​​​ദ വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണ് ഐ​​​സ​​​ൻ​​​കോ​​​ട്ട്.

യു​​​ദ്ധ​​​ക്ക​​​ള​​​ത്തി​​​ലെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ന​​​യ​​​ങ്ങ​​​ൾ​​കൊ​​​ണ്ട് എ​​​ന്നും ശ്ര​​​ദ്ധേ​​​യ​​​നാ​​​യി​​​രു​​​ന്നു ഐ​​​സ​​​ൻ​​​കോ​​​ട്ട്. ഹി​​​സ്ബു​​​ള്ള​​​യെ​​​യും ഹ​​​മാ​​​സി​​​നെ​​​യും നേ​​​രി​​​ടു​​​ന്ന​​​തി​​​നു ത​​​ന​​​താ​​​യ സൈ​​​നി​​​ക​​ത​​​ന്ത്ര​​​ങ്ങ​​​ൾ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​യാ​​​ളാ​​​ണ് ഇ​​ദ്ദേ​​ഹം. ശ​​​ത്രു​​​ക്ക​​​ളു​​​ടെ​​മേ​​​ൽ ശ​​​ക്ത​​​വും വേ​​​ഗ​​​ത്തി​​​ലു​​​ള്ള​​​തു​​​മാ​​​യ തി​​​രി​​​ച്ച​​​ടി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഡാ​​​ഹി​​​യ ഡോക്‌ട്രിന്‍റെ മു​​​ഖ്യ​​​ശി​​​ല്പി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി ഐ​​സ​​ൻ​​കോ​​ട്ട് ക​​​ണ​​​ക്കാ​​​ക്ക​​​പ്പെ​​​ടു​​​ന്നു.

രാ​​​ഷ്‌​​ട്രീ​​​യ ​​​പ്ര​​​വേ​​​ശ​​​ന​​​വും നെ​​​ത​​​ന്യാ​​​ഹു​​​മാ​​​യു​​​ള്ള ക​​​ല​​​ഹ​​​വും

സൈ​​​നി​​​ക​​​സേ​​​വ​​​ന​​​ത്തി​​​ൽ​​നി​​​ന്നു വി​​​ര​​​മി​​​ച്ച ശേ​​​ഷം 2022ഓ​​​ടെ​​​യാ​​​ണ് ഐ​​​സ​​​ൻ​​​കോ​​​ട്ട് സ​​​ജീ​​​വ രാ​​​ഷ്‌​​ട്രീ​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. ഗാ​​​സ​​​ യു​​​ദ്ധ​​​ക്കാ​​​ല​​​ത്ത് നെ​​​ത​​​ന്യാ​​​ഹു​​​വി​​ന്‍റെ യു​​​ദ്ധ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ക​​​നാ​​​യും പി​​​ന്നീ​​​ട് മ​​​ന്ത്രി​​​യാ​​​യും അ​​​ദ്ദേ​​​ഹം പ​​​ങ്കാ​​​ളി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് 2024 ജൂ​​​ണി​​​ൽ അ​​​ദ്ദേ​​​ഹം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​നി​​​ന്നു രാ​​​ജി​​വ​​​ച്ചു.ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത് പ്ര​​​തി​​​പ​​​ക്ഷ​​​നി​​​ര​​​യി​​​ലേ​​​ക്കു മാ​​​റി.

2025ൽ ​​​യാ​​​ഷാ​​ർ എ​​​ന്ന പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ഐ​​​സ​​​ൻ​​​കോ​​​ട്ട്, അ​​​ധി​​​കം വൈ​​​കാ​​​തെ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​ര​​​മു​​​ള്ള വി​​​ശ്വ​​​സ​​​നീ​​​യ ബ​​​ദ​​​ലാ​​​യി ഇ​​​സ്രേ​​​ലി ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പി​​​ൽ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി.

സ​​വി​​ശേ​​ഷ​​ത​​ക​​​ളേ​​​റെ

ഐ​​​സ​​​ൻ​​​കോ​​​ട്ടി​​ന്‍റെ മു​​​ന്നേ​​​റ്റം ശ്ര​​​ദ്ധേ​​​യ​​​മാ​​​കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വം​​​ശീ​​​യ പാ​​​ര​​​മ്പ​​​ര്യ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. യൂ​​​റോ​​​പ്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ അ​​​ൻ​​കെ​​​നാ​​​സി ജൂ​​​ത​​​രി​​​ൽ​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യി മൊ​​​റോ​​​ക്ക​​​ൻ ജൂ​​​ത പാ​​​ര​​​മ്പ​​​ര്യ​​​മു​​​ള്ള​​​യാ​​​ളാ​​​ണ് അ​​​ദ്ദേ​​​ഹം. ഇ​​​സ്ര​​​യേ​​​ലി​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ മി​​​സ്‌​​​റാ​​​ഹി വം​​​ശ​​​ത്തി​​​ൽ​​നി​​​ന്നൊ​​​രാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രിപ​​​ദ​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ല. പ​​​ശ്ചി​​​മേ​​​ഷ്യ, വ​​​ട​​​ക്കേ ആ​​​ഫ്രി​​​ക്ക​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ ജൂ​​​ത​​​വി​​​ഭാ​​​ഗ​​​ത്തെ​​​യാ​​​ണു മി​​​സ്‌​​​റാ​​​ഹി ജൂ​​​ത​​​ർ എ​​​ന്നു​​​ വി​​​ളി​​​ക്കു​​​ന്ന​​​ത്.

യു​​​ദ്ധ​​​ത്തി​​​ന്‍റെ മു​​​റി​​​വ് കു​​​ടും​​​ബ​​​ജീ​​​വി​​​ത​​​ത്തി​​​ലും

രാ​​​ജ്യ​​​സേ​​​വ​​​ന​​​ത്തെ​​​യും സൈ​​​നി​​​ക​​​ പാ​​​ര​​​മ്പ​​​ര്യ​​​ത്തെ​​​യും ഏ​​​റെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ണ് ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റേ​​​ത്. യു​​​ദ്ധ​​​ക്ക​​​ള​​​ത്തി​​​ലെ ധീ​​​ര​​​ത​​​യെ​​​ന്ന​​​പോ​​​ലെ ക​​​യ്‌​​​പേ​​​റി​​​യ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​തത്തി​​​ലു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.
ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​നും ഭാ​​​ര്യ ഹ​​​ന്ന​​​യ്ക്കും അ​​​ഞ്ചു​ മ​​​ക്ക​​​ളാ​​​ണു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, 2023 ഡി​​​സം​​​ബ​​​റി​​​ൽ ഗാ​​​സ​​​യി​​​ൽ​​വ​​​ച്ചു​​​ണ്ടാ​​​യ സൈ​​​നി​​​ക​​​ന​​​ട​​​പ​​​ടി​​​ക്കി​​​ടെ ഐ​​​സ​​​ൻ​​​കോ​​​ട്ടി​​​ന്‍റെ മ​​​ക​​​ൻ ഗാ​​​ൽ മെ​​​യ്ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ർ​​​ധ​​​സ​​​ഹോ​​​ദ​​​രി ഷാ​​​ര​​​ണി​​​ന്‍റെ മ​​​ക​​​ൻ മാ​​​വോ​​​ർ ഐ​​​സ​​​ൻ​​​കോ​​​ട്ടും ഗാ​​​സ​​​യി​​​ൽ സൈ​​​നി​​​ക സേ​​​വ​​​ന​​​ത്തി​​​നി​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ്യ​​​ക്തി​​​ജീ​​​വി​​​ത​​​ത്തി​​​ലെ ഈ ​​​മു​​​റി​​​വു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും രാ​​​ജ്യ​​​സേ​​​വ​​​ന​​​ത്തി​​​നു പ്ര​​​ഥ​​​മ​​​ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യ ആ​​ളാ​​യി​​രു​​ന്നു ഐ​​​സ​​​ൻ​​​കോ​​​ട്ട്.

Tags : Battlefield Israeli politics Benjamin Netanyahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up