നരേന്ദ്ര മോദി, വൊളോഡിമിർ സെലെൻസ്‌കി
ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമങ്ങളിൽ സജീവമായി പങ്കാളിയാകാൻ ഇന്ത്യ സന്നദ്ധമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ ഫോൺ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധമേഖലയിൽ ഭക്ഷ്യ ഇടനാഴികൾ ഉറപ്പാക്കുന്നതിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതായും ചർച്ചയ്ക്കു ശേഷം സെലെൻസ്കി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
Tags : War VolodymyrZelenskyy NarendraModi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash