വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പഴയ മൊബൈൽ നമ്പർ ഉപയോഗിച്ച് തട്ടിപ്പുനടത്തിയ ഒരാൾ അറസ്റ്റിൽ. വെമ്പായം സ്വദേശി ഷംനാദിനെ ആണ് കന്‍റോൺമെന്‍റ് പൊലിസ് അറസ്റ്റ് ചെയ്തത്.
സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. സതീശൻ ഉപേക്ഷിച്ച നമ്പർ ഉപയോഗിച്ച് ഇയാൾ ഒട്ടേറെപ്പേരെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കന്‍റോൺമെന്‍റ് പൊലിസിൽ ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ്.
സതീശന്റെ പഴയ നമ്പർ ഇയാൾക്ക് എങ്ങനെ ലഭിച്ചുവെന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇതുവഴി ഷംനാദ് സാമ്പത്തികത്തട്ടിപ്പ് ഉൾപ്പെടെ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. എന്നാൽ പരാതി നേരത്തേ ലഭിച്ചിട്ടും പൊലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.
Tags : Arrest ChiefMinisters PhoneNumber Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash