x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

89 ദിവസമായിട്ടും പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ‘തുടരുന്നു’

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 10, 2026 03:35 AM IST | Updated: November 10, 2026 03:35 AM IST

പാ​ര്‍ല​മെ​ന്‍റ്

ന്യൂ​ഡ​ല്‍ഹി: പാ​ര്‍ല​മെ​ന്‍റി​ന്‍റെ വ​ര്‍ഷ​കാ​ല സ​മ്മേ​ള​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞി​ട്ട് 89 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. ഓ​ഗ​സ്റ്റ് 13നാ​ണ് ലോ​ക്‌​സ​ഭ​യും രാ​ജ്യ​സ​ഭ​യും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ​ത്.

ശൈ​ത്യ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങാ​ന്‍ ഇ​നി ഏ​താ​നും ദി​വ​സ​മേ​യു​ള്ളൂ. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍ന്ന പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ ഏ​പ്രി​ല്‍ 17ന് ​വ​നി​താ സം​വ​ര​ണ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്‍ ലോ​ക്‌​സ​ഭ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് സ​മ്മേ​ള​നം പി​രി​ച്ചു​വി​ടാ​തെ നി​ര്‍ത്തി​യി​രി​ക്കു​ന്ന​ത്.

സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​തെ നി​ല​നി​ര്‍ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മോ ന​ട​പ​ടി​ക്ര​മ​പ​ര​മാ​യോ തെ​റ്റ​ല്ല. കാ​ര​ണം, സ​മ്മേ​ള​നം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ​ശേ​ഷം ഇ​ത്ര ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​തി​ന് സ​മ​യ​പ​രി​ധി​യൊ​ന്നു​മി​ല്ല.

സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കാ​തെ അ​തി​ന്‍റെ തു​ട​ര്‍ച്ച​യാ​യി വീ​ണ്ടും ചേ​രു​ന്ന​തി​ന് കു​റ​ഞ്ഞ​ത് ര​ണ്ടു ദി​വ​സ​ത്തെ മു​ന്‍കൂ​ര്‍ അ​റി​യി​പ്പ് മ​തി​യാ​കും. എ​ന്നാ​ല്‍, പു​തി​യ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍ക്ക​ണ​മെ​ങ്കി​ല്‍ കു​റ​ഞ്ഞ​ത് 14 ദി​വ​സ​ത്തെ മു​ന്‍കൂ​ര്‍ അ​റി​യി​പ്പ് ന​ല്‍ക​ണം.

ഇ​തി​നു​മു​മ്പ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം പാ​ര്‍ല​മെ​ന്‍റ് സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​തെ നി​ര്‍ത്തി​യ​ത് 2008ലാ​ണ് (87 ദി​വ​സം). 1987ല്‍ 76 ​ദി​വ​സ​വും 1989ല്‍ 54 ​ദി​വ​സ​വും 2006ലും 2013​ലും 49 ദി​വ​സം വീ​ത​വും ഇ​തു​പോ​ലെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Tags : Monsoon session Continue Lok Sabha Rajya Sabha Winter Session Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up