Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon Session

അ​മി​ത് ഷാ ​എ​പ്പോ​ൾ സ​ഭ​യി​ലെ​ത്തും; നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ കാ​ത്ത് പാ​ർ​ല​മെ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​സ​ഭ​യി​ലെ​ത്തു​മോ എ​ന്ന​തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം. സ​മ്മേ​ള​നം 13ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​തി​ന് മു​മ്പ് അ​മി​ത് ഷാ ​സ​ഭ​യി​ലെ​ത്തു​മെ​ന്നാ​ണ് ഭ​ര​ണ​പ​ക്ഷം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ പ​രി​ഗ​ണി​ക്കു​ന്ന നി​ർ​ണാ​യ​ക ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം എ​ത്തു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ദേ​ശീ​യ സ​ഹ​ക​ര​ണ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഭേ​ദ​ഗ​തി ബി​ല്ലി​നൊ​പ്പം കേ​ര​ള സം​സ്ഥാ​ന​ത്തി​ന്‍റെ പേ​ര് കേ​ര​ളം എ​ന്നാ​ക്കു​ന്ന​തി​നു​ള്ള ബി​ല്ലും തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​വ​യി​ൽ ചി​ല​ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണ് അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്.

അ​മി​ത് ഷാ ​എ​ത്താ​ത്ത പ​ക്ഷം സ​ഹ​മ​ന്ത്രി​മാ​രി​ൽ ആ​രെ​ങ്കി​ലും ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ച്ചേ​ക്കും. അ​മി​ത് ഷാ ​സ​ഭ​യി​ൽ എ​ത്താ​ത്ത​തി​ൽ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​ഭ​യി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു.

അ​തേ​സ​മ​യം വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ണ്ഡ​ല പു​നഃ​സം​ഘ​ട​ന​യ്ക്കു​ള്ള വി​വാ​ദ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ന് ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ങ്ങ​ൾ​ക്കും ഇ​തു​വ​രെ പൂ​ർ​ണ വി​ജ​യം നേ​ടാ​നാ​യി​ട്ടി​ല്ല. സ​മ്മേ​ള​നം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ ബി​ല്ലു​ക​ളു​ടെ​യും അ​മി​ത് ഷാ​യു​ടെ സ​ഭ​യി​ലെ സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ൽ ആ​കാം​ക്ഷ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up