എം.നാഗേശ്വര റാവു
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി സിബിഐ മുൻ തലവൻ എം.നാഗേശ്വര റാവുവിന്റെ പാർട്ടിയും.
അടുത്തവർഷമാദ്യം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കങ്ങളിലാണ് റാവുവിന്റെ നേതൃത്വത്തിലുള്ള സർവജൻ സനാതൻ പാർട്ടി. ആദ്യഘട്ടമെന്ന നിലയിൽ സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ച് കാത്തിരിക്കുകയാണ് റാവു.
ഐപിഎസിൽനിന്ന് വിമരിച്ച റാവു ഹൈദരാബാദ് സ്വദേശിയാണ്. കഴിഞ്ഞ മാസം ഗംഗാനദിക്കരയിലെ കാശിയിൽവച്ചാണ് സർവജൻ സനാതൻ പാർട്ടിയുടെ അധ്യക്ഷപദവി ഏറ്റെടുത്തത്.
യുപിയിലെ 403 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിർത്തും. ആദ്യപടിയായാണ് അപേക്ഷ ക്ഷണിച്ചത്. വിശദമായ അന്വേഷണത്തിനുശേഷമേ സ്ഥാനാർഥിത്വം നൽകൂവെന്നും റാവു വ്യക്തമാക്കി.
Tags : former CBI chief Political Experiment UP Assembly elections Sarvajan Sanatan Party Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash