മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നോ: തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിലൂടെ സംസ്ഥാനത്ത് 1.27 കോടി ഹിന്ദുവോട്ടര്‍മാര്‍ പുറത്തായെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്ഐആര്‍ നടപടികളെ ജാഗ്രതയോടെ സമീപിക്കണമെന്ന് പ്രവര്‍ത്തകരോടു മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണു യോഗിയുടെ പരാമര്‍ശം.
പേരുകള്‍ നീക്കിയത് 28 നഗര തദ്ദേശമണ്ഡലങ്ങളില് ബിജെപിയുടെ നില ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം 13 കോടി വോട്ടര്‍മാര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് പുതിയ കണക്കുകൾ. യഥാര്‍ഥത്തില്‍ ഇത് 16 കോടിയില്‍ അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിവരങ്ങൾ ഇനം തിരിച്ച് വിശദീകരിക്കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 66 ലക്ഷം വോട്ടര്‍മാര്‍ നിയമസഭയിലേക്കുള്ള പട്ടികയില്‍നിന്ന് ഒഴിവാക്കി.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയില്‍ ഇടംപിടിച്ച 55 ലക്ഷം പേരും വോട്ടര്‍പട്ടികയില്‍ ഇല്ല. 18-19 വയസുള്ള 4.5 ലക്ഷം വോട്ടര്‍മാരെയും മാറ്റിനിര്‍ത്തി. ബിഎല്‍ഒമാരുമായി സഹകരിച്ച് യോഗ്യരായ മുഴുവന്‍ പേര്‍ക്കും വോട്ടവകാശം ഉറപ്പാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും യോഗി നിര്‍ദേശിച്ചു.
Tags : Yogi Adityanath Hindu voters Left Out Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash