പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ മാത്രം ഡല്‍ഹിയില്‍ തീപിടിത്തവുമായി ബന്ധപ്പെട്ട 200ലധികം കോളുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ്. ഇതില്‍ 24 എണ്ണം ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടര്ന്നുള്ളതാണ്.
ഇന്നലെ ആകെ 257 കോളുകള്‍ വന്നുവെന്നും ഇതില്‍ 214 എണ്ണം തീപിടിത്തവുമായി ബന്ധപ്പെട്ടത്തായിരുന്നുവെന്നും ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി എ.കെ. മാലിക് പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറു മണി വരെ ഏകദേശം 257 കോളുകള്‍ വന്നുവെന്നും അര്‍ധരാത്രിയോടെ ഏകദേശം 178 കോളുകള്‍ ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് അഗ്നിശമന സേനാംഗങ്ങള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആര്‍ക്കും ഗുരുതരമല്ല. തീപിടിത്തവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 231 കോളുകളായിരുന്നു വന്നതെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.
Tags : Firecrackers Diwali Celebrations A.K. Malik Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash