Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.K. Malik

ഡല്‍ഹി അഗ്‌നിശമന സേനയ്ക്ക് ‘കോളോടു കോൾ’

ന്യൂ​ഡ​ല്‍ഹി: ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ മാ​ത്രം ഡ​ല്‍ഹി​യി​ല്‍ തീ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 200ല​ധി​കം കോ​ളു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്‌​തെ​ന്ന് ഡ​ല്‍ഹി ഫ​യ​ര്‍ സ​ര്‍വീ​സ​സ്. ഇ​തി​ല്‍ 24 എ​ണ്ണം ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം പൊ​ട്ടി​ച്ച​തി​നെ​ത്തു​ട​ര്‍ന്നു​ള്ള​താ​ണ്.

ഇ​ന്ന​ലെ ആ​കെ 257 കോ​ളു​ക​ള്‍ വ​ന്നു​വെ​ന്നും ഇ​തി​ല്‍ 214 എ​ണ്ണം തീ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്താ​യി​രു​ന്നു​വെ​ന്നും ഡ​ല്‍ഹി ഫ​യ​ര്‍ സ​ര്‍വീ​സ​സ് മേ​ധാ​വി എ.​കെ. മാ​ലി​ക് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മ​ണി മു​ത​ല്‍ പി​റ്റേ​ന്ന് രാ​വി​ലെ ആ​റു മ​ണി വ​രെ ഏ​ക​ദേ​ശം 257 കോ​ളു​ക​ള്‍ വ​ന്നു​വെ​ന്നും അ​ര്‍ധ​രാ​ത്രി​യോ​ടെ ഏ​ക​ദേ​ശം 178 കോ​ളു​ക​ള്‍ ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ഞ്ച് അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ര്‍ക്കും ഗു​രു​ത​ര​മ​ല്ല. തീ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ര്‍ഷം 231 കോ​ളു​ക​ളാ​യി​രു​ന്നു വ​ന്ന​തെ​ന്നും മാ​ലി​ക് കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up